സൈജുവിനും സുരാജിനുമൊപ്പം നിരഞ്ജനയുടെ പുതിയ റീല്‍സ്; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡയയില്‍ സജീവമാണ് നടി നിരഞ്ജന അനൂപ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ റീല്‍സാണ് വൈറലാവുന്നത്. രണ്ടു താരങ്ങളും നിരഞ്ജനയ്ക്ക് ഒപ്പം വീഡിയോയിലുണ്ട്. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടന്മാരായ സുരാജ്…

സോഷ്യല്‍ മീഡയയില്‍ സജീവമാണ് നടി നിരഞ്ജന അനൂപ്. താരത്തിന്റെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ റീല്‍സാണ് വൈറലാവുന്നത്.

രണ്ടു താരങ്ങളും നിരഞ്ജനയ്ക്ക് ഒപ്പം വീഡിയോയിലുണ്ട്. മറ്റാരുമല്ല, മലയാളത്തിന്റെ പ്രിയനടന്മാരായ സുരാജ് വെഞ്ഞാറമൂടും സൈജു കുറുപ്പുമാണ് വീഡിയോയിലുള്ളത്. നിരഞ്ജനയ്ക്ക് ഒപ്പം നൃത്തം ചെയ്യുകയാണ് ഇരുവരും. ‘ അങ്ങനെ ഞങ്ങള്‍ റീല്‍സ് ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു,’ എന്ന അടിക്കുറിപ്പോടെയാണ് നിരഞ്ജന വീഡിയോ പങ്കുവെച്ചത്. വൈറല്‍ ഗാനം കച്ച ബദാമിനാണ് മൂവരും ചുവടുവയ്ക്കുന്നത്.

 

View this post on Instagram

 

A post shared by Niranjana Anoop (@niranjanaanoop99)

വീഡിയോ ക്യൂട്ടായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്റ്. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു.