മലയാളം ന്യൂസ് പോർട്ടൽ
Film News

പരിചയക്കുറവ് ഉള്ളത്കൊണ്ട് ആദ്യത്തെ ആ ചുംബനം വളരെ ബുദ്ധിമുട്ടായിരുന്നു; ആദ്യം ചുംബിച്ചപ്പോൾ അത് ചെവിയിൽ ആയിപോയി !! നിരഞ്ജന പറയുന്നു

മോഹനലാൽ നായകനായ ലോഹം സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിച്ചേർന്ന നായികയാണ് നിരഞ്ജന അനൂപ്. ലോഹം സിനിമക്ക് ശേഷം നിരഞ്ജന നിരവധി സിനിമകൾ ചെയ്തു. നിരവധി ആരാധകർ ആണ് നിരഞ്ജനക്ക് ഉള്ളത്, വ്യത്യസ്ത ഫോട്ടോഷൂട്ടുമായി താരം ഇടക്ക് എത്താറുണ്ട്. തന്റെ  ആദ്യ സിനിമ ലോഹത്തിലെ  അവസരം താൻ ചോദിച്ച് വാങ്ങിച്ചതാണ് എന്ന് നിരഞ്ജന  പറയുന്നു, കുട്ടികാലം മുതൽ രഞ്ജി മാമ എന്നു വിളിക്കുന്ന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങിനും, അവാർഡ് വേദികളിലും ഒക്കെ പോയിട്ടുണ്ട്.

അന്നൊന്നും എനിക്ക് അഭിനയ മോഹം ഉണ്ടാകുമെന്നു വീട്ടുകാരും രഞ്ജി മാമയും ഒന്നും വിചാരിച്ചിരുന്നില്ല. ഒടുവിൽ ഒരു തവണത്തേക്ക് മാത്രമാണ് എന്ന രീതിയിലാണ് രഞ്ജിത് ലോഹത്തിൽ അഭിനയിക്കാൻ സമ്മതിച്ചത്. എന്ന് താരം പറയുന്നു. എന്നാൽ അതിനു ശേഷം തന്നെ തേടി നിരവധി അവസരങ്ങൾ എത്തി എന്ന് നിരഞ്ജന പറയുന്നു. സൈറ ബാനു എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് നിരഞ്ജന പറയുകയാണ്. അതിന്റെ റൈറ്റർ ആർ ജെ ഷാനിന്റെ ഭാര്യ എന്നോട് പറഞ്ഞു. ഒരു ഉമ്മ കൊടുക്കണം പറ്റുമോ…

ഞാൻ പറഞ്ഞു അതിനെന്താ കുഴപ്പമില്ല.ഒരു ഉമ്മയുടെ പേരിൽ ആ റോൾ കളയുവാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു, പതിയെ അമ്മയോട് ചോദിച്ച് അനുവാദം വാങ്ങി, അങ്ങനെ ഷൂട്ടിംഗ് ദിവസവും ആയി. ഞാൻ രഞ്ജി മാമയോടെ ഉമ്മ എവിടെ വെക്കും എന്ന് ചോദിച്ചപ്പോൾ അതൊന്നും അറിയില്ല എന്ന് പറഞ്ഞു, പിന്നീട് ഷാൻ ചേട്ടനോട് ചോദിച്ചപ്പോൾ ഡയറക്ട് ആയി ഉമ്മ വെക്കണം എന്ന് ചേട്ടനും പറഞ്ഞു, അവസാനം ഞാൻ അത് കവിളിൽ ആക്കി.

അങ്ങനെ ആ ഷോട്ട് എത്തി. എനിക്കാണെങ്കിൽ ഉമ്മ വച്ച് പരിചയവും ഇല്ല. ആദ്യത്തെ ഉമ്മ ലാൻഡ് ചെയ്തത് ചെവിയിലാണ്. പിന്നെ പന്ത്രണ്ടു തവണ വേറെ എവിടെയൊക്കെയോ ആ ഉമ്മ പോയി. ഒടുവിൽ ഒരു ടേക്കിൽ ശെരിയായി.

Related posts

മോഹൻലാലും രേവതിയും അഭിനയിച്ച് തകർത്ത ആ കഥാപാത്രങ്ങൾ എന്റെ മുത്തച്ഛനും മുത്തശ്ശിയും ആണ് !! നിരഞ്ജന അനൂപ്

WebDesk4