പൃഥ്വി എനിക്കൊരു പാഠപുസ്തകം! എമ്പുരാനില്‍ സംവിധാന സഹായിയാകും- കുമാരി’ സംവിധായകന്‍

പൃഥ്വിരാജിനെ പഠിക്കാന്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ‘കുമാരി’യുടെ സംവിധായകന്‍ നിര്‍മല്‍ സഹദേവ്. മനസില്‍ സിനിമ ഓടി ക്കൊണ്ടിരിക്കുന്നയാളാണ് പൃഥ്വിരാജ്, അത് പകര്‍ത്താനാണ് തന്റെ ശ്രമം. പൃഥ്വിരാജിന്റെ എമ്പുരാനില്‍ താന്‍ സംവിധാന സഹായിയാകുമെന്നും നിര്‍മല്‍ പറഞ്ഞു. കുമാരി…

പൃഥ്വിരാജിനെ പഠിക്കാന്‍ പഠിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന് ‘കുമാരി’യുടെ സംവിധായകന്‍ നിര്‍മല്‍ സഹദേവ്. മനസില്‍ സിനിമ ഓടി ക്കൊണ്ടിരിക്കുന്നയാളാണ് പൃഥ്വിരാജ്, അത് പകര്‍ത്താനാണ് തന്റെ ശ്രമം. പൃഥ്വിരാജിന്റെ എമ്പുരാനില്‍ താന്‍ സംവിധാന സഹായിയാകുമെന്നും നിര്‍മല്‍ പറഞ്ഞു. കുമാരി ചെയ്യാനുള്ള പ്രേരണയും പൃഥ്വി ആയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി ചേര്‍ന്ന് ജനുവരിയില്‍ വരാനിരിക്കുന്ന വര്‍ക്കിനേക്കുറിച്ചും നിര്‍മല്‍ പങ്കുവച്ചു.

കുമാരിയില്‍ പൃഥ്വിയില്ല. കുമാരിയുടെ ടീസറിന് വേണ്ടി മാത്രമാണ് പൃഥിയെ
ഉപയോഗിച്ചത്. ജനുവരിയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് വേണ്ടി ഒരു സംഭവം ചെയ്യുന്നുണ്ട്. അതിന് ശേഷം എമ്പുരാനില്‍ പൃഥ്വിരാജിനൊപ്പം സംവിധാന സഹായിയായി പ്രവര്‍ത്തിക്കുമെന്നും നിര്‍മ്മല്‍ പറയുന്നു.

സിനിമയില്‍ അസോസിയേറ്റ് ആയിരിക്കുമ്പോള്‍ ആണ് ആദ്യമായി പൃഥ്വിയോട്
സംസാരിക്കുന്നത്. ഒരേ ചിന്താഗതിയുള്ളവര്‍ ആയതിനാല്‍ കുറേ ആശയങ്ങള്‍ പങ്കുവക്കുകയും ചെയ്തിരുന്നു.

പൃഥ്വി എനിക്കൊരു പാഠപുസ്തകമാണ്. അത് പഠിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. എപ്പോഴും മനസില്‍ സിനിമ ഓടിക്കൊണ്ടിരിക്കുന്ന ആളാണ് അദ്ദേഹം. കുമാരി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് എല്ലാം അദ്ദേഹം നിര്‍ദേശവും തന്നിരുന്നു. മേക്കറിന് പുറമെ ഒരു ഗംഭീര നിര്‍മ്മാതാവ് കൂടിയാണ് പൃഥ്വി. എവിടെയാണ് പണം ചെലവാക്കേണ്ടത്, എങ്ങനെയാണ് മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്നൊക്കെ നല്ല ധാരണയുള്ള ആളാണെന്നും നിര്‍മ്മല്‍ പറഞ്ഞു.

എല്ലാവരുടേയും മികച്ച വര്‍ക്ക് സിനിമയില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താന്‍. അതുകൊണ്ട് കഥ പറയുമ്പോള്‍ മുതല്‍ സാങ്കേതിക പ്രവര്‍ത്തകരെ ഒപ്പം കൂട്ടാറുണ്ടെന്നും നിര്‍മല്‍ പറയുന്നു.

തിരക്കഥ എഴുതുമ്പോള്‍ തന്നെ സാങ്കേതിക മേഖലയെ എങ്ങനെ ഉപയോഗിക്കണമെന്ന് ചിന്തിക്കാറുണ്ട്. കളര്‍ ടോണ്‍ വരെ എഴുത്തിന്റെ ഘട്ടത്തില്‍ ആലോചിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘രണം’ സിനിമയില്‍ ചെയ്യുമ്പോള്‍ അതിന്റെ സൗണ്ട് ട്രാക്ക് ഒക്കെ എഴുത്തില്‍ തന്നെ ആലോചിച്ചിരുന്നു.’ സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പലപ്പോഴും അവരുടെ കഴിവിന്റെ പരമാവധി ഉപയോഗിക്കാനുള്ള സാഹചര്യം മലയാള സിനിമയില്‍ ഇല്ലെന്നും സംവിധായകന്‍ ചൂണ്ടിക്കാണിക്കുന്നു,

ഒരു മുത്തശ്ശി കഥയില്‍ തുടങ്ങി ഫാന്റസിയിലേക്ക് കടക്കുന്ന കഥയാണ് കുമാരി പറയുന്നത്. കുമാരി ആയി ഐശ്വര്യ ലക്ഷ്മി ആണ് എത്തുന്നത്. ഐതിഹ്യമാലയില്‍ നിന്നും ഉരുത്തിരിഞ്ഞെടുത്ത കഥയെയും കുറച്ചു കഥാപാത്രങ്ങളെയും മുന്‍നിര്‍ത്തി സൃഷ്ടിച്ചെടുത്ത കഥയാണ്. മികച്ച പ്രതികരണങ്ങള്‍ ആണ് കുമാരിയ്ക്ക് ലഭിക്കുന്നത്. ഒക്ടോബര്‍ 28നായിരുന്നു ചിത്രം റിലീസ് ചെയ്തത്.