നന്ദിയുണ്ട് ഭർത്താവേ എത്ര പവൻ കൊണ്ടുവന്നു എന്നു ചോദിക്കാതിരുന്നതിന്, ഇത്രയും നാൾ സ്വാതന്ത്ര്യത്തോടെ എന്തും പറയാൻ അനുവദിച്ചതിന് - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

നന്ദിയുണ്ട് ഭർത്താവേ എത്ര പവൻ കൊണ്ടുവന്നു എന്നു ചോദിക്കാതിരുന്നതിന്, ഇത്രയും നാൾ സ്വാതന്ത്ര്യത്തോടെ എന്തും പറയാൻ അനുവദിച്ചതിന്

ഇട്ടുകൊണ്ടുവന്ന സ്വർണത്തിന്റെയും പണത്തിന്റെയും തൂക്കം നോക്കാതെ ഭാര്യമാരെ പൊന്നു പോലെ സ്നേഹിക്കുകയും അവരെ വളരാൻ അനുവദിക്കുകയും ചെയ്യുന്ന ഒരുപാട് ഭർത്താക്കന്മാർ ഉണ്ടിവിടെ. തന്നെ യും കൂട്ടൽ അടക്കാതെ പറക്കാൻ സ്വാതന്ത്ര്യയായി വിട്ട ആളാണ് തന്റെ ഭർത്താവെന്ന് പറയുകയാണ് നിരൂപ, തന്റെ ഫേസ്‍ബുക്ക് പോസ്റ്റിൽ കൂടിയാണ് നിരൂപ തന്റെ ഭർത്താവിനെ കുറിച്ച് പറയുന്നത്, നിരൂപയുടെ പോസ്റ്റ് ഇങ്ങനെ

ഇന്ന് ജോലി കഴിഞ്ഞു വന്ന ഭർത്താവിനെ കണ്ടപ്പോൾ എനിക്ക് പതിവില്ലാതെ കൂടുതൽ സ്നേഹം തോന്നി. ചായ കൊടുത്തിട്ട് ഞാൻ ചോദിച്ചു, കഴിക്കാൻ എന്തെങ്കിലും വേണോ? ഇന്നെന്താണ് പതിവില്ലാത്ത ഒരു ഉത്സാഹം? അദ്ദേഹം ചോദിച്ചു, എന്തോ,എനിക്ക് ഇന്ന് വലിയ സ്നേഹം തോന്നുന്നു .പ്രത്യേകിച്ച് ? ഇന്ന് വിവാഹ വാർഷികം ഒന്നും അല്ലല്ലോ..ഒന്നും അല്ല. പക്ഷേ എനിക്ക് അങ്ങയോടു ഒരു പാട് നന്ദി ഉണ്ട്. അങ്ങ് എന്നോ?? നിനക്ക് വട്ടായോ? അതല്ല,ഇനി ഞാൻ അങ്ങനെ ഒക്കയേ വിളിക്കൂ. കാരണം വലിയ കാർ വേണം എന്ന് പറഞ്ഞു എന്നെ തല്ലാത്തത് കൊണ്ട്എ ത്ര പവൻ കൊണ്ടുവന്നു എന്നു ചോദിക്കാതിരുന്നതിന്.എൻ്റെ അച്ഛൻ്റെ സ്വത്ത് സ്വന്തം പേരിൽ എഴുതി വാങ്ങിക്കാതിരുന്നതിന്.

ഇതൊന്നും പോരാതെ എന്നെ ഇത്രയും നാൾ സ്വാതന്ത്ര്യത്തോടെ എന്തും പറയാൻ അനുവദിച്ചതിന് അല്ലാ.ഈ പ്രബുദ്ധതയുടെ കാലത്തും ഇതൊക്കെ ലഭിക്കുന്നു എങ്കിൽ അതിൽപരം ഭാഗ്യം എന്തു വേണം??? സ്വത്തും വണ്ടിയും ഉന്നത വിദ്യാഭ്യാസവും മാത്രമല്ല, ധൈര്യവും ആത്മവിശ്വാസവും തെറ്റ് കണ്ടാൽ പ്രതികരിക്കാനുള്ള ശേഷിയും അവൾക്ക് വേണമെന്നും അത് അവളുടെ അവകാശം ആണെന്നും പറഞ്ഞു കൊടുത്തു ശീലിപ്പിക്കണം സ്വന്തം കാലിൽ നിൽക്കാൻ ആണ് ആദ്യം ശ്രമിക്കേണ്ടത് എന്ന് അവളുടെ മനസ്സിൽ ഉറപ്പിക്കണം സ്നേഹത്തോടെ കുടുംബം മുന്നോട്ട് കൊണ്ടുപോകണം എന്ന് പറയണം എന്തും അച്ഛനോട് പറയാൻ നിനക്ക് സ്വാതന്ത്ര്യം ഉണ്ട് എന്ന് അവളെ പഠിപ്പിക്കണം അവൾ വളരട്ടെ വ്യക്തിയായി. ശക്തിയായി. ഉണ്മയായി വീടിന്റെ വിളക്കായി എന്ന് ഒരു പെൺകുട്ടിയുടെ അമ്മ നിരൂപാ വിനോദ്

Trending

To Top
Don`t copy text!