Film News

തന്റെ ചെറുമകൾക്കൊപ്പം കളിയും ചിരിയുമായി നീലു; ശ്രദ്ധ നേടി ചിത്രങ്ങൾ

nisha-sarangh

ഉപ്പും മുളകിൽ കൂടി പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് നിഷ സാരംഗ്. നീലു എന്ന പേരിലാണ് താരം കൂടുതലായും അറിയപ്പെടുന്നത്. ഉപ്പും മുളകും പരമ്പരയിൽ വരുന്നതിനു മുൻപേ താരം വെള്ളിത്തിരയിൽ സജീവമായിരുന്നു, എന്നാൽ ഏറെ ശ്രദ്ധ നേടിയത് ഉപ്പും മുളകി കൂടിയാണ്. നിഷ സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്, തന്റെ കുടുംബ വിശേഷങ്ങളും സീരിയൽ വിശേഷങ്ങളും എല്ലാം തന്നെ നിഷ പങ്കുവക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് നീലുവിന്റെ ഇന്‍സ്റ്റഗ്രാം ചിത്രമാണ്. ചെറുമകള്‍ക്കൊപ്പമുള്ള രസകരമായ ചിത്രമായിരുന്നു നീലു ഇന്‍സ്റ്റയില്‍ പങ്കുവെച്ചത്. കുഞ്ഞിനോടൊപ്പം കളിക്കുന്ന ചിത്രങ്ങളായിരുന്നു ഇത് . ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

നീലുവിന്റെയും കുഞ്ഞിന്റെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു, കുറച്ച് ദിവസങ്ങൾക്ക് മുൻപ് നീല് പാറുക്കുട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു, ഒരു ലൊക്കേഷൻ ചിത്രമാണ് നീലു പങ്കുവെച്ചത്. ലോക്ക് ഡൗണിന് ശേഷം ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകള്‍ ആരംഭിച്ചിട്ടുണ്ട്. . ബാലുവും കുടുംബവും പഴയ ഉഷാറോടെ തന്നെയാണ് രണ്ടാം ഭാഗത്തും എത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന് ശേഷം ഒരു പുതിയ കഥാപാത്രം കൂടി പരമ്ബരയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പൂജ ജയറാം എന്നാണ് പുതിയ അംഗത്തിന്റെ പേര്.

മുടിയന്റെ ആരാധികയാണ് താനെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഉപ്പും മുളകിലേക്ക് പൂജാ എത്തിയിരിക്കുന്നത്. രണ്ട് അഭിപ്രായമാണ് ഈ കഥപാത്രത്തിന് പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്നത്.  ലോക്ക് ഡൗണിന് ശേഷം പാറുക്കുട്ടി വീണ്ടും സീരിയലില്‍ ജോയിന്‍ ചെയ്തിട്ടുണ്ട് . രണ്ടാം ഭാഗത്തിന്റെ തുടക്കത്തില്‍ കുഞ്ഞ് താരം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പ്രേക്ഷകര്‍ കുഞ്ഞിനെ മടക്കി കൊണ്ട് വരണം എന്നുള്ള അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരുന്നു. പ്രേക്ഷകരുടെ ആഗ്രഹം പോലെ പാറുക്കുട്ടി ഉപ്പുംമുളകിലും മടങ്ങി എത്തിയിട്ടുണ്ട്.

https://www.instagram.com/p/CDTe3HnJFAQ/?utm_source=ig_web_button_share_sheet

Trending

To Top
Don`t copy text!