നീയൊക്കെ ഒരു പെണ്ണ് തന്നെ ആണോടി എന്ന് ചോദിച്ച് കൊണ്ട് അവർ എന്നോട് ദേക്ഷ്യപെട്ടു!

ചുരുങ്ങിയ കാലം കൊണ്ട് നിരവധി കുടുംബപ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. ഉപ്പും മുളകും ആണ് താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. വർഷങ്ങൾ നീണ്ടു നിന്ന പരമ്പര അവസാനിച്ചതിൽ പിന്നെ നിഷ പൊതുസ്ഥലങ്ങളിൽ അധികം…

nisha sarang about acting

ചുരുങ്ങിയ കാലം കൊണ്ട് നിരവധി കുടുംബപ്രേക്ഷകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. ഉപ്പും മുളകും ആണ് താരത്തിന് കൂടുതൽ പ്രശസ്തി നേടിക്കൊടുത്തത്. വർഷങ്ങൾ നീണ്ടു നിന്ന പരമ്പര അവസാനിച്ചതിൽ പിന്നെ നിഷ പൊതുസ്ഥലങ്ങളിൽ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് തന്നെ പറയാം. ഇപ്പോൾ താരം നൽകിയ ഒരു അഭിമുഖത്തിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത് ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും. അച്ഛന്റെ മരണശേഷം ഏഴാം ദിവസം ആണ് താൻ അഭിനയ രംഗത്തേക്ക് വന്നതെന്നാണ് നിഷ പറയുന്നത്. അന്ന് മുതൽ ഇന്ന് വരെ അച്ഛൻ ഇപ്പോഴും തനിക്കൊപ്പം ഉണ്ടെന്നും അച്ഛന്റെ അനുഗ്രഹം കൊണ്ടാണ് ഇന്നും അഭിനയത്തിൽ പിടിച്ച് നില്ക്കാൻ കഴിയുന്നത് എന്നുമാണ് നിഷ പറയുന്നത്.

പരമ്പരകൾ ചെയ്യുമ്പോൾ നെഗറ്റീവ് കഥാപാത്രങ്ങൾ, പോസിറ്റീവ് കഥാപാത്രങ്ങൾ എന്നൊന്നും ഞാൻ നോക്കാറില്ല. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങൾക്കാണ് ഞാൻ പ്രാധാന്യം നൽകുന്നത്. ഒരിക്കൽ കെ കെ രാജീവിന്റെ ഒരു പരമ്പര ചെയ്യുന്ന സമയം, ഞാൻ അതിൽ നെഗറ്റീവ് കഥാപാത്രത്തെ ആണ് അവതരിപ്പിച്ചിരുന്നത്. ആ സമയത്ത് ഒരിക്കൽ ട്രെയിനിൽ യാത്ര ചെയ്തതപ്പോൾ നീയൊക്കെ ഒരു പെണ്ണാണൊടി എന്ന് ചോദിച്ച് കൊണ്ട് ഒരു സ്ത്രീ എന്നെ പിടിച്ച് തള്ളിയെന്നും നിഷ പറഞ്ഞു. എന്നാൽ എന്റെ കഥാപാത്രത്തിന് ലഭിച്ച അംഗീകാരമായാണ് ഞാൻ അതൊക്കെ കാണുന്നത് എന്നും നിഷ പറഞ്ഞു.

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ താരം സജീവം ആണെങ്കിലും ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി എത്തിയതിനു ശേഷമാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇന്ന് യുവതലമുറ ഉൾപ്പടെ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഞ്ചു വര്ഷം കൊണ്ട് വിജയകരമായ പ്രദർശനം നടത്തിവന്ന പരുപാടി ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. അതോടെ നിരാശയിൽ ആണ് ആരാധകരും പരമ്പരയിലെ താരങ്ങളും. പരമ്പര അവസാനിച്ചതോടെ താരങ്ങൾ എല്ലാം മറ്റു പ്രൊജെക്ടുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. അത് കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.