ഫോറസ്റ്റ് കൂക്കിങ്, വൈറലായി നീലുചേച്ചിയുടെ വില്ലേജ് കുക്കിങ് വീഡിയോ - മലയാളം ന്യൂസ് പോർട്ടൽ
Film News

ഫോറസ്റ്റ് കൂക്കിങ്, വൈറലായി നീലുചേച്ചിയുടെ വില്ലേജ് കുക്കിങ് വീഡിയോ

ഉപ്പും മുളകും എന്ന പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് നിഷ സാരംഗ്, നിഷ എന്ന പേരിനെക്കൾ നീലച്ചേച്ചി എന്ന പേരിലാണ് താരം അറിയപ്പെടുന്നത്. നിരവധി ആരാധകരാണ് നിഷ സാരംഗിനുള്ളത്, താരത്തിന്റെ വിശേഷങ്ങൾ എല്ലാം അറിയുവാൻ ആരാധകര്ക്ക് ഏറെ ആകാംഷയാണ്. നിഷ പങ്കുവെക്കുന്ന ചിത്രങ്ങളും പോസ്റ്റുകളും എല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട് .

ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ  ആണ് സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നത്, വില്ലേജ് കൂക്കിങുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോൾ, കാടിന്റെ നടുവിൽ പരമ്പരാഗത രീതിയിൽ ആണ് താരം പാചകം ചെയ്തിരിക്കുന്നത്. ഫ്രൈഡ് റൈസാണ്  ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് താരം തന്റെ വീഡിയോയിൽ പങ്കുവെച്ചിരിക്കുന്നത്. നിമിഷ നേരങ്ങൾക്കുള്ളിൽ ആണ് ഈ വീഡിയോ ഏറെ ശ്രദ്ധ നേടിയത്.

ജിഞ്ചർ മീഡിയ എന്റർടൈമെന്റിന്റെ യൂട്യൂബ് ചാനൽ വഴിയാണ് താരത്തിന്റെ ഈ വീഡിയോ പുറത്ത് ഇറക്കിയിരിക്കുന്നത്. വീഡിയോ കാണുമ്പൊൾ ശെരിക്കും നമ്മൾ  ഒരു കാട്ടിലാണെന്ന അനുഭവം നമുക്ക് ഉണ്ടാകും, അത്രയേറെ മനോഹരമായിട്ടാണ് വീഡിയോ ചെയ്തിരിക്കുന്നത്. വീഡിയോയുടെ സൗണ്ട് എഫക്റ്റും ക്ലാരിറ്റിയും അത്രയേറെ മനോഹരമാണ്. പക്ഷികളുടെയും ജീവികളുടെയും ഒക്കെ ശബ്ദങ്ങൾ അതുപോലെ തന്നെ നമുക്ക് കേൾക്കുവാൻ സാധിക്കും. നിമിഷ നേരം കൊണ്ടാണ് നിഷ സാരംഗിന്റെ ഈ വില്ലേജ് കുക്കിങ് വീഡിയോ ട്രെൻഡിങ്ങിൽ സ്‌ഥാനം നേടിയത്.

 

Trending

To Top
Don`t copy text!