ഉപ്പും മുളകിലെ നീലുവിന് കല്യാണം!

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ താരം സജീവം ആണെങ്കിലും ഉപ്പും മുളകിലും…

Nisha Sarangh marriage

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ താരം സജീവം ആണെങ്കിലും ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി എത്തിയതിനു ശേഷമാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇന്ന് യുവതലമുറ ഉൾപ്പടെ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഞ്ചു വര്ഷം കൊണ്ട് വിജയകരമായ പ്രദർശനം നടത്തിവന്ന പരുപാടി ഇപ്പോൾ അവസാനിപ്പിക്കുന്നുവെന്ന തരത്തിലെ വാർത്തകൾ ആണ് പ്രചരിക്കുന്നത്. ഈ സാഹചര്യത്തിൽ പരുപാടി നിർത്താൻ ഉണ്ടായ സാഹചര്യത്തെ കുറിച്ച് പ്രേക്ഷകരുമായി സംസാരിക്കുകയായിരുന്നു നിഷ. അനു ജോസഫുമായുള്ള സംഭാഷണത്തിന്റെ വിഡിയോയിൽ ആണ് നിഷ ഈ കാര്യങ്ങൾ പറഞ്ഞത്. നിഷയുടെ വാക്കുകൾ ഇങ്ങനെ,

ഉപ്പും മുളകും പൂർണമായി നിർത്തിയെന്നു ആരും തന്നെ പറഞ്ഞിട്ടില്ല. എന്നാൽ പരുപാടി അവസാനിപ്പിക്കുന്ന അവസ്ഥയിൽ കൂടിയാണ് ഇപ്പോൾ കടന്നുപോയികൊണ്ടിരിക്കുന്നത്. എനിക്ക് ഞാൻ ആഗ്രഹിച്ചതിലും അധികം പ്രശസ്തിയാണ് ഈ പരുപാടിയിൽ നിന്ന് ലഭിച്ചത്. ഇങ്ങനെ ഒരു അവസ്ഥ ഭാവിയിൽ ഉണ്ടാകുമെന്നു എന്റെ മനസ്സ് നേരുത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ പാറുകുട്ടിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവൾക്ക് അഞ്ചു മാസം പ്രായം ഉള്ളപ്പോൾ എന്റെ അടുത്ത് വന്നതല്ലേ, പെട്ടന്ന് കൊച്ചങ്ങു പോയപ്പോൾ മനസ്സ് പിടയുന്ന പോലെയാണ് തോന്നുന്നതെന്നും നിഷ പറഞ്ഞു.

ഇനി ഒരു വിവാഹം കഴിക്കുമോ എന്ന ചോദ്യം വന്നപ്പോഴും നിഷ വളരെ രസകരമായി ആണ് മറുപടി നൽകിയത്. വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് കഴിക്കും എന്നോ ഇല്ല എന്നോ മറുപടി പറയാൻ കഴിയില്ല. ഒരുപക്ഷെ കഴിക്കുമെന്ന് പറഞ്ഞിട്ട് കഴിക്കാതിരുന്നാലോ? കഴിക്കില്ല എന്ന് പറഞ്ഞിട്ട് കഴിചാലോ? അത് കൊണ്ട് ആ ചോദ്യത്തിന് കൃത്യമായ ഉത്തരം ഇപ്പോൾ പറയാൻ കഴിയില്ല. എന്റെ ഇളയമകൾ എപ്പോഴും പറയും അമ്മയെ കെട്ടിച്ചു വിട്ടിട്ട് വേണം അവൾക്ക് കെട്ടാൻ എന്ന്. തനിക്ക് അങ്ങ് കെട്ടിപോയാൽ എന്താ എന്ന് ഞാൻ അവളോട് തിരിച്ച് ചോദിക്കും. വിവാഹം എന്നത് മാത്രമല്ലല്ലോ ജീവിതത്തിന്റെ ഏറ്റവും വലിയ കാര്യം എന്നും താരം പറയുന്നു.