പുതിയ സന്തോഷം പങ്കുവെച്ച് നിഷാ സാരംഗ്, അടിപൊളി എന്ന് ആരാധകരും! - മലയാളം ന്യൂസ് പോർട്ടൽ
Film News

പുതിയ സന്തോഷം പങ്കുവെച്ച് നിഷാ സാരംഗ്, അടിപൊളി എന്ന് ആരാധകരും!

ഫ്ളവേഴ്സിൽ സംപ്രേക്ഷണം ചെയ്ത ഉപ്പും മുളകും എന്ന പരുപാടിയിൽ കൂടി നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് നിഷ സാരംഗ്. വർഷങ്ങൾ കൊണ്ട് തന്നെ ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ താരം സജീവം ആണെങ്കിലും ഉപ്പും മുളകിലും കേന്ദ്ര കഥാപാത്രങ്ങളിൽ ഒരാളായി എത്തിയതിനു ശേഷമാണ് താരം കൂടുതൽ ശ്രദ്ധ നേടാൻ തുടങ്ങിയത്. ഇന്ന് യുവതലമുറ ഉൾപ്പടെ നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. അഞ്ചു വര്ഷം കൊണ്ട് വിജയകരമായ പ്രദർശനം നടത്തിവന്ന പരുപാടി ഇപ്പോൾ അവസാനിപ്പിച്ചിരിക്കുകയാണ്. അതോടെ നിരാശയിൽ ആണ് ആരാധകരും പരമ്പരയിലെ താരങ്ങളും. പരമ്പര അവസാനിച്ചതോടെ താരങ്ങൾ എല്ലാം മറ്റു പ്രൊജെക്ടുകളിലേക്ക് തിരിഞ്ഞിരിക്കുകയാണ്‌. അത് കൊണ്ട് തന്നെ ഇവരുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെട്ടിരുന്നില്ല.

എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം നിഷ സാരംഗ് പങ്കുവെച്ച ഒരു ചിത്രം കണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. തടി കുറച്ച് കൂടുതൽ മെലിഞ്ഞു സുന്ദരിയായുള്ള തന്റെ ചിത്രങ്ങൾ ആണ് നിഷ ഫേസ്ബുക്കിൽ കൂടി പങ്കുവെച്ചിരിക്കുന്നത്. ഇത് കണ്ടാണ് ആളുകൾ കമെന്റുമായി എത്തിയിരിക്കുന്നത്. മെലിഞ്ഞപ്പോഴേക്കും കൂടുതൽ സുന്ദരി ആയല്ലോ എന്നാണു ആരാധകർ പറയുന്നത്. വീട്ടിൽ ഇരിക്കുമ്പോൾ താൻ എപ്പോഴും ഓരോ ജോലിയിൽ ആയിരിക്കുമെന്നും ഷൂട്ടിങ്ങിന് പോകുമ്പോൾ തടി വെക്കുന്നത് പതിവ് ആണെന്നുമാണ് നിഷ പറഞ്ഞത്.

മുടങ്ങാതെ വ്യായാമം ചെയ്യുന്ന ആൾ ആയിരുന്നു ഞാൻ. എന്നാൽ ഷൂട്ട് ഉള്ളത് കൊണ്ട് അതൊക്ക മുടങ്ങി. ഇപ്പോൾ വീട്ടിൽ തന്നെ ആയത്കൊണ്ട് ദിവസവും അഞ്ചു കിലോമീറ്റര് നടക്കാറുണ്ട്. പിന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും കുറച്ച് നിയന്ത്രണം കൊണ്ടുവന്നു. ഒരുപാട് ഭക്ഷണം കഴിക്കുന്ന ആൾ ഒന്നും അല്ല ഞാൻ. വീട്ടിൽ ഇരിക്കുമ്പോൾ എപ്പോഴും ഓരോ ജോലി ആയിരിക്കും. അത് കൊണ്ട് തന്നെ വണ്ണവും കുറയും. ഒരുപാട് ഒന്നും ഇല്ലെങ്കിലും ഇപ്പോൾ നാല് കിലോ കുറഞ്ഞിട്ടുണ്ട് എന്നും നിഷ പറഞ്ഞു.

Trending

To Top