നിത പിള്ള ദിലീപിന്റെ നായികയാവുന്നു!

ജനപ്രിയ നായകൻ ദിലീപും സംവിധായകനുമായ രതീഷ് രഘുനന്ദനും ബിഗ് ബജറ്റ് ചിത്രം ഒരുങ്ങുന്നു. ദക്ഷിണേന്ത്യയിലെ വമ്പൻ പ്രൊഡക്ഷൻ കമ്പനിയായ സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മതിരയും ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ചിത്രത്തിൽ നായികയായി എത്തുന്നത് പാപ്പൻ സിനിമയിലൂടെ ശ്രദ്ധേയയായ നിത പിള്ളയാണ്. സംവിധായകൻ രതീഷ് രഘുനന്ദൻ തന്നെയാണ് ഈ ചിത്രത്തിന്റെയും രചനയും നിർവഹിക്കുന്നത്. ദിലീപിന്റെ 148ാമത്തെ ചിത്രമാണ്. ഈ വരുന്ന ജനുവരി 27ന് എറണാകുളത്ത് വച്ച് ചിത്രത്തിന്റെ ലോഞ്ച് ഇവന്റും സ്വിച്ച് ഓൺ കർമവും നടക്കുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.

28 മുതൽ സിനിമയുടെ കോട്ടയത്ത് ചിത്രീകരണം ആരംഭിക്കും. സുജിത് ജെ നായർ ആണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. ഡ്രീം ബിഗ് ഫിലിംസാണ് സിനിമ തിയറ്ററുകളിൽ എത്തിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും ഒരു വമ്പൻ താരനിര തന്നെ അണിനിരക്കുന്ന സിനിമയുടെ വിവരങ്ങൾ ജനുവരി 27ന് നടക്കുന്ന ലോഞ്ചിലൂടെ പുറത്തുവിടുമത്രെ. സൂപ്പർ ഗുഡ് ഫിലിംസിന്റെ 97 ാമത്തെ ചിത്രമാണിത്. സിനിമ ഇഫാർ മീഡിയയുടെ പതിനെട്ടാമത്തെ ചിത്രമായിരിക്കും

 

Previous articleപൃഥ്വിരാജ് എന്ന പേര് ഹിറ്റ് അതുകൊണ്ടു അഭയ രാജ് ആക്കാൻ ഉദ്ദേശിച്ചു, എന്നാൽ ഉണ്ണി മുകുന്ദൻ  ആയതിനെ പറ്റി നടൻ 
Next article‘വലുതായപ്പോൾ തുണി ഇഷ്ടമില്ലാതായി’: വിമർശകന് കിടിലൻ മറുപടികൊടുത്ത് അഹാന കൃഷ്ണ