August 16, 2020, 2:02 AM
മലയാളം ന്യൂസ് പോർട്ടൽ
News

നിതിൻ മരണപ്പെട്ട വാർത്ത അറിഞ്ഞ് വിങ്ങിപ്പൊട്ടി ആതിര !! ചേതനയറ്റ നിതിനെ കാണാന്‍ വീല്‍ചെയറില്‍ മോര്‍ച്ചറിക്കരികിലേക്ക്

athira-nithin

ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കൊണ്ടു പോയി. സംസ്കാരം വൈകിട്ട് പേരാമ്ബ്രയില്‍.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവില്‍ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവില്‍ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്.

നിതിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീല്‍ചെയറില്‍ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച്‌ മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിരുന്നത്.

athira-nithin

കൊവിഡ് കാലത്ത് ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളില്‍ ഇടം നേടുന്നത്. ആദ്യ വിമാനത്തില്‍ തന്നെ ആതിര നാട്ടിലെത്തുകയും ചെയ്തു. അതിനിടെയാണ് നിതിന്‍റെ നിതിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.

നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചക്ക് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയ ആതിരയെ പുറത്ത് നടക്കുന്ന വാര്‍ത്തകള്‍ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു. ഫോണോ ടിവിയോ എല്ലാം ഒഴിവാക്കിയാണ് ബന്ധുക്കള്‍ ആതിരയെ സംരക്ഷിച്ചത്.

athira-nithin

മോര്‍ച്ചറിക്ക് സമീപത്ത് ആംബുലന്‍സ് എത്തിച്ചാണ് ആതിരക്ക് നിതിനെ കാണാന്‍ അവസരം ഒരുക്കിയത്. രാവിലെ ഡോക്ടര്‍മാരുടെ സംഘം ആതിരയെ നിതിന്‍റെ മരണ വിവരം അറിയിച്ചത്. ആദ്യം ജീവനില്ലാതെ നിതിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാല്‍ മതിയെന്ന് അറിയിക്കുകയായിരുന്നു .ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം അവസാന കൂടിക്കാഴ്ച്ചക്കുള്ള സൗകര്യം ഒരുക്കിയത്.

രാവിലെയാണ് നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാന്‍ ആശുപത്രില്‍ എത്തിക്കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയില്‍ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം പേരാമ്ബ്രയിലെ കൊണ്ടുപോകാനാണ് തീരുമാനം. വൈകീട്ടാണ് സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിട്ടുള്ളത്.

Related posts

ചിരിച്ചാൽ ജെംസ് മിഠായി വരും എന്ന് പറഞ്ഞു പറ്റിച്ചു, പ്ലിങ്ങിപ്പോയ ഞാൻ !! ഈ സൂപ്പർതാരം ആരാണെന്നു മനസ്സിലായോ ?

WebDesk4

വിവാഹ ശേഷം ദീപ്തിക്ക് നീരജ് നൽകിയ ആദ്യ സർപ്രൈസ് !! അനുഭവം പങ്കുവെച്ച് നീരജ് മാധവ്

WebDesk4

വിവാഹ ശേഷം അത്ര സുഖകരമല്ലാത്ത അവസ്ഥകളിൽ കൂടി കടന്ന് പോകേണ്ടി വന്നിട്ടുണ്ട്; അന്ന് ആശ്വാസ വാക്കുകൾ പകർന്നത് അവളാണ് !! ഭാര്യയെ പറ്റി നരേന്‍

WebDesk4

ഇനി സിനിമയിൽ നിന്നെ ഞാൻ അഭിനയിപ്പിക്കില്ല; തന്നെ വിലക്കിയ ദിലീപിന് കാവ്യാ കൊടുത്ത മറുപടി

WebDesk4

ഇവളെന്റെ ചങ്കാണ്‌ അന്നും ഇന്നും !! ഈ യുവനടികളെ മനസ്സിലായോ ??

WebDesk4

ഉണ്ണി മേരി എന്ന നടിയേക്കാൾ അവർക്കാവിശ്യം നടിയുടെ ശരീരം ആയിരുന്നു !! ഉണ്ണി മേരിയെ ചതിക്കുഴിയിൽ വീഴ്ത്തിയ ആ സിനിമ

WebDesk4

ആ ഗാനം ഇതുവരെ കേട്ടിട്ടില്ലെന്ന് ആൻഡ്രിയ !! തമിഴ്‌നാട്ടിൽ തന്നെയാണോ താൻ ജീവിക്കുന്നതെന്ന് വിജയ്

WebDesk4

പുരുഷന്മാരെ കല്ലുപറക്കി എറിഞ്ഞ് നിത്യാമേനോൻ

WebDesk4

ഇതെന്റെ സിഗ്നേച്ചർ‍, തിളങ്ങുന്ന കണ്ണുകളുമായി മൂത്തോനിലെ സുന്ദരി ആമിന !!

WebDesk4

തിയേറ്ററുകളിൽ മരണമസ്സായി ബിഗ്ബ്രദർ, ലാഗ് ഒട്ടും തന്നെ ഇല്ല!! കിടിലൻ ഫൈറ്റ്, റിവ്യൂ വായിക്കാം

WebDesk4

ആദ്യ കൺമണിയെ വരവേൽക്കാൻ ഒരുങ്ങി ആര്യയും സയേഷയും !!

WebDesk4

ഈ നക്ഷത്രക്കാർ നിങ്ങളുടെ വീട്ടിൽ ഉണ്ടോ? എങ്കിൽ കടം ദിനംപ്രതി പെരുകും

WebDesk4
Don`t copy text!