രമേശ് പിഷാരടിയുടെ മകളുടെ അഭിപ്രായം ട്രോളാക്കി മാറ്റുന്നവരോട്..! സംവിധായകന് പറയാനുള്ളത്…!

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. വമ്പന്‍ സിനിമകള്‍ക്കിടയിലും ഈ കൊച്ചു ചിത്രം ഇറക്കാന്‍ നടനും നിര്‍മ്മാതാവും സംവിധായകനും എടുത്ത…

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് രമേശ് പിഷാരടി നായകനായി എത്തിയ നോ വേ ഔട്ട് എന്ന സിനിമ തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. വമ്പന്‍ സിനിമകള്‍ക്കിടയിലും ഈ കൊച്ചു ചിത്രം ഇറക്കാന്‍ നടനും നിര്‍മ്മാതാവും സംവിധായകനും എടുത്ത തീരുമാനത്തെ പ്രശംസിക്കാതെ വയ്യ. അത് സിനിമയിലുള്ള അവരുടെ വിശ്വാസത്തെ തന്നെയാണ് ഉയര്‍ത്തി കാട്ടുന്നത്. സിനിമ ഇറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞ് വന്ന പ്രേക്ഷക പ്രതികരണത്തില്‍ നടന്‍ രമേശ് പിഷാരടിയുടെ മകളുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു…

അച്ഛന്റെ സിനിമ ഇഷ്ടമായില്ല എന്ന് തന്നെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ താരപുത്രി തറപ്പിച്ച് പറഞ്ഞത്. എന്നാല്‍ ഈ സംഭവം ഒരുപാട് ട്രോളുകള്‍ക്ക് വഴി വെച്ചിരുന്നു… ഇപ്പോഴിതാ അത്തരം ട്രോളുകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ നിതിന്‍ ദേവിദാസ്.

തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് താരം ഇതേ കുറിച്ച് പ്രതികരിച്ചിരിക്കുന്നത്… കുറിപ്പ് വായിക്കാം… അവള്‍ക്കു 10 വയസ്സാണ് പ്രായം..സ്‌ക്രീനില്‍ കാണുന്നത് അച്ഛനെയാണ് കഥാപാത്രത്തെ അല്ല?? അച്ഛന്‍ ദേഷ്യപ്പെടുന്നതോ.. പ്ലെയിറ്റ് എറിഞ്ഞു ഉടയ്ക്കുന്നതോ ഒന്നും അവള്‍ കണ്ടിട്ടില്ല..

കഴുത്തില്‍ കുരുക്ക് മുറുകുന്നതും വേദനിക്കുന്നതും ഒന്നും അവള്‍ക്ക് സഹിക്കില്ല.(രമേശേട്ടന്റെ വീട്ടില്‍ ഒരിക്കലെങ്കിലും പോയവര്‍ക്ക് അത് മനസിലാവും ) മയ്ക്കും ആള്‍കൂട്ടവും നിരന്തരം ഒരേ ചോദ്യം ചോദിച്ചപ്പോഴും അവള്‍ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞു. അതൊരു ട്രോള്‍ മീറ്റിരിയാലായി മാറുമ്പോള്‍…. ഒരു പാട് പേര്‍ ഒരു മികച്ച സര്‍വയിവല്‍ ത്രില്ലെര്‍ അനുഭവമായി എന്ന് പറയുന്ന ചെറിയ ചിത്രത്തെയും ഞങ്ങളുടെ അധ്വാനത്തേയും ഒന്നു പരിഗണിക്കണം ഓര്‍ക്കണം.