‘കുട്ടിത്തം ഇതുവരെ വിട്ട് മാറാത്ത മുഖവും വെച്ചു അധോലോകം കളിക്കാന്‍ വന്നാല്‍ സാധാരണക്കാര്‍ക്ക് ചിരിവരും’

കടുവ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജ്- ഷാജി കൈലാസ് കോമ്പോ ഒന്നിച്ച ചിത്രമാണ് കാപ്പ. മികച്ച അഭിപ്രായം നേടിയ ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടരുകയാണ്. കൊട്ട മധു’ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രമാണ് ‘കാപ്പ’. അപര്‍ണ ബാലമുരളി ആണ് ചിത്രത്തിലെ നായിക. ആസിഫ് അലിയും അന്ന ബെന്നും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അന്ന ബെന്നിന്റെ കഥാപാത്രത്തിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘ക്യൂട്ട് സൗണ്ട് ഉം അവസാനത്തെ ഡയലോഗ് പറഞ്ഞു കഴിഞ്ഞുള്ള പഞ്ചാര ചിരിയും, കുട്ടിത്തം ഇത് വരെ വിട്ട് മാറാത്ത മുഖവും വെച്ചു അധോലോകം കളിക്കാന്‍ വന്നാല്‍ സാധാരണ ക്കാര്‍ക്ക് ചിരിവരുമെന്നാണ് നിതുല്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

കാപ്പ യിലെ ഗുണ്ട ബിനു അന്നാ ബെന്‍ നെയും, കോട്ട പ്രമീള അപര്‍ണ ബാലമുരളി യെയും ട്രോളുന്നതില്‍ അസഹിഷ്ണുത തോന്നി ജന്‍ഡര്‍ ഇക്വാളിറ്റി പറഞ്ഞു വരുന്നവരെ കണ്ടു ഇവിടെ അവരെ വ്യക്തിപരം ആയി അതിക്ഷേപിച്ചത് അല്ല അവര്‍ കഴിവുള്ള കലാകാരികള്‍ ആണ്, അത് ഇനി തെളിയിക്കേണ്ട ആവശ്യം ഇല്ല, മറ്റു സിനിമകളിലെ മികച്ച അഭിനയത്തിലൂടെ തെളിയിച്ചത് ആണ് പക്ഷെ ഇത് അവര്‍ക്ക് ചേരാത്ത വേഷം ആയിപോയി, പ്രത്യേകിച്ച് അന്നയ്ക്ക്
ക്യൂട്ട് സൗണ്ട് ഉം അവസാനത്തെ ഡയലോഗ് പറഞ്ഞു കഴിഞ്ഞുള്ള പഞ്ചാര ചിരിയും, കുട്ടിത്തം ഇത് വരെ വിട്ട് മാറാത്ത മുഖവും വെച്ചു അധോലോകം കളിക്കാന്‍ വന്നാല്‍ സാധാരണ ക്കാര്‍ക്ക് ചിരിവരും,
എനിക്ക് അന്നയുടെ ക്യൂട്ട് ഭാവങ്ങള്‍ ഇഷ്ടം ആയി, പക്ഷെ ഗുണ്ടയായി കാണാന്‍ മാത്രം എന്തോ കഴിയുന്നില്ല
തമ്മില്‍ ഒരു പൊടിക്ക് ഭേദം ആയിരുന്നു കൊട്ടപ്രമീള എന്നേ ഉള്ളു, എന്തായാലും പ്രിത്വി സിനിമയില്‍ മരിച്ചതിന്റെ വിഷമം കൊട്ട യും, ഗുണ്ട,യും തീര്‍ത്തു തന്നു
വേറെ പ്രായം ആണെങ്കിലും, ബിന്ദു പണിക്കറും, രമ്യ കൃഷ്ണനും പല സിനിമകളിലും വില്ലത്തി ആയി മികച്ച പ്രകടനം കാഴ്ച വെച്ചതാണ്
അലിയ ഭട്ടും,
ഞാന്‍ പറയുന്നത് സ്വാസികയോ, വരലക്ഷ്മി യോ ചെയ്തിരുന്നു ഈ രണ്ടു വേഷങ്ങള്‍ എങ്കില്‍ കുറച്ചുകൂടി മികച്ചു നിന്നേനെയെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Previous article‘കഥാപാത്രത്തിലേക്ക് ഉള്ള ഇങ്ങേരുടെ ചേഞ്ച് ഓവര്‍ വാക്കുകള്‍ക്ക് അതീതമാണ്’
Next article‘തീയറ്ററില്‍ നിന്നും അകന്ന് കഴിഞ്ഞിരുന്ന കുടുംബങ്ങളെ വീണ്ടും തീയേറ്ററിലേക്ക് കൊണ്ടു വരാന്‍ മാളികപ്പുറത്തിന് കഴിഞ്ഞു’ രാമസിംഹന്‍