കള്ളം പറഞ്ഞ് വിവാഹം കഴിച്ചതാണല്ലേ എന്ന് സുഹൃത്തുക്കൾ വിളിച്ചു പറഞ്ഞു

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ…

വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നടി നിത്യ ദാസ്. കുടുംബവിശേഷങ്ങളും യാത്രാവിശേഷങ്ങളുമൊക്കെ ഇടയ്ക്ക് താരം ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. 2001 ൽ പുറത്തിറങ്ങിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയാണ് നിത്യ ദാസ് അഭിനയരംഗത്തെത്തിയത്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 2007 ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.വിവാഹശേഷം മിനി സ്ക്രീനിൽ നിത്യ ദാസ് തിളങ്ങി നിന്നിരുന്നു. മലയാളം,തമിഴ് ഭാഷകളിലായി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 2007 ലായിരുന്നു നിത്യയുടെ വിവാഹം. അരവിന്ദ് സിങ് ജംവാൾ ആണ് ഭർത്താവ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. നൈന ജംവാളുമാണ് നമൻ സിങ് ജംവാളുമാണ് മക്കൾ. അടുത്തിടെ ആയിരുന്നു താരത്തിന്റെ പിറന്നാൾ. നടി നാല്പതാം പിറന്നാൾ ആഘോഷിച്ചു എന്ന് പറഞ്ഞാണ് ചാനലുകളിൽ വാർത്ത വന്നത്.

എന്നാൽ താനില്ല 40 വയസ്സ് ആയിട്ടില്ല എന്ന് പറയുകയാണ് താരം, അതേ എനിക്ക് 40 ആയിട്ടില്ല. 37 വയസ് ആയതേയുള്ളു. ഞാന്‍ 1984 ലാണ് ജനിച്ചത്. ചേച്ചിയ്ക്ക് പോലും 40 ആയില്ല. എന്നാണ് താരം പറഞ്ഞത്, എന്റെ ചേച്ചിയാണെങ്കില്‍ ബഹളം.അവള്‍ക്ക് 39 വയസേ ഉള്ളു. ഒരു യൂണിഫോം ഇത്രയും വിനയുണ്ടാക്കുമെന്ന് കരുതിയില്ല. ഞാനാകെ വിഷമിച്ച് ഇരിക്കുന്നത് കണ്ടപ്പോള്‍ മോളാണ് പറഞ്ഞത് അമ്മയ്ക്ക് 40 തോന്നില്ല എന്നല്ലേ വാര്‍ത്തകളില്‍ പറഞ്ഞത്. അത് പോസിറ്റീവ് ആയി എടുത്താല്‍ പോരെ എന്ന്.

അമ്മയെ കണ്ടാല്‍ നൈനയുടെ ചേച്ചി ആണോന്ന് ആളുകള്‍ ചോദിക്കാറുണ്ട്.എന്നാണ് താരം പറയുന്നത്, അത് മാത്രമല്ല വാർത്ത വന്നതിനു പിന്നാലെ എന്റെ സുഹൃത്തുക്കൾ വിളിച്ചിരുന്നു. അവരുടെയൊക്കെ ഭര്‍ത്താക്കന്മാര്‍ ചോദിച്ചത്രെ ‘കള്ളം പറഞ്ഞ് കല്യാണം കഴിച്ചതാണല്ലേ’ എന്ന്. നിത്യ ദാസിന്റെ കൂടെ പഠിച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. നിത്യയ്ക്ക് നാല്‍പത് ആണെങ്കില്‍ കൂടെ പഠിച്ചവര്‍ക്കും നാല്‍പത് കാണുമല്ലോ എന്ന്. അവരോട് അവരുടെയൊക്കെ ഭർത്താക്കന്മാർ ചോദിച്ചത്രെ, ഇത് ഇത്രയും വലിയ പുകിൽ ആകുമെന്ന് താൻ കരുതിയില്ല എന്നാണ് താരം പറയുന്നത്