ഈ അമ്മയും മകളും എന്ത് വെറുപ്പിക്കലാണ്?!! മറുപടി കൊടുക്കുന്നെങ്കില്‍ ഇങ്ങനെ കൊടുക്കണം!

നീണ്ട ഇടവേളയ്ക്ക് ശേഷം മകളുമൊത്തുള്ള ഡാന്‍സ് റീല്‍സ് വീഡിയോകളിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി നിത്യാദാസ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പിന്നീട് അതൊരു സ്ഥിരം കാഴ്ച്ചയായി. താരത്തിന്റെ മേക്കോവറും മെയ്‌വഴക്കവും കണ്ട് ആരാധകരുടെ കണ്ണ്തള്ളി.…

നീണ്ട ഇടവേളയ്ക്ക് ശേഷം മകളുമൊത്തുള്ള ഡാന്‍സ് റീല്‍സ് വീഡിയോകളിലൂടെയാണ് മലയാളികളുടെ പ്രിയങ്കരിയായ നടി നിത്യാദാസ് വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയത്. പിന്നീട് അതൊരു സ്ഥിരം കാഴ്ച്ചയായി. താരത്തിന്റെ മേക്കോവറും മെയ്‌വഴക്കവും കണ്ട് ആരാധകരുടെ കണ്ണ്തള്ളി. അപ്പോള്‍ ചില ചൊറിയന്‍ കമന്റുകളും വരും എന്നത് വെറും സ്വാഭാവികം മാത്രം. അത്തരം നെഗറ്റീവ് കമന്‍്‌റുകള്‍ക്ക് നിത്യാദാസ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ തരംഗമായി മാറുന്നത്. മകളുമൊത്തുള്ള നിത്യയുടെ ഡാന്‍സ് വീഡിയോകള്‍ കണ്ട് ഇതില്‍ അമ്മയേതാ മകളേതാ എന്ന് തിരിച്ചറിയാനാകാതെ വരെ പോയിട്ടുണ്ട്.

ഇപ്പോഴിതാ ഈ അമ്മയും മകളും എന്തൊരു വെറുപ്പിക്കലാണ് എന്ന് പറഞ്ഞ് നടക്കുന്നവര്‍ക്ക് ചുട്ടമറുപടിയുമായി എത്തിയിരിക്കുകയാണ് നിത്യാദാസ്. അങ്ങനെ അസ്വസ്ഥത തോന്നുന്നുവര്‍ ഞങ്ങളുടെ വീഡിയോ കാണാതിരിക്കൂ എന്നാണ് നിത്യ പറയുന്നത്. നെഗറ്റീവ് കമന്റുകളെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ് ഞാന്‍ നൃത്തം ചെയ്യുന്നതും വിഡിയോ പോസ്റ്റ് ചെയ്യുന്നതും എന്റെ സന്തോഷത്തിനു വേണ്ടിയാണ്. അത് മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകള്‍ കാണുകയും വായിക്കുകയും ചെയ്യുന്നത് അവര്‍ക്കു സന്തോഷം നല്‍കുമെങ്കില്‍ അത് തുടരട്ടെ. എനിക്കു കുഴപ്പമില്ല എന്നാണ്. എന്തായാലും റീല്‍ വിഡിയോകള്‍ ഞാന്‍ ഒഴിവാക്കില്ല. ഇതൊക്കെയല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്നും സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം എന്നും താരം പ്രതികരിക്കുന്നു. അതിനിടെ, വിവാഹത്തിനു ശേഷം സിനിമ അഭിനയം മേഖലയില്‍ നിന്നും വിട്ടുനിന്ന നിത്യയുടെ ഒരു തിരിച്ചു വരവിനാണ് മലയാളി പ്രേക്ഷകര്‍ സാക്ഷികയാകാന്‍ പോകുന്നത്. പള്ളിമണി എന്ന സിനിമയിലൂടെ താരം വീണ്ടും സിനിമ അഭിനയ ജീവിതത്തിലേക്ക് കടന്നു വരുന്നത്.