ഗംഭീര തിരിച്ചുവരവ് നടത്തി നിത്യ ദാസ്; പള്ളിമണി ടീസര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തി. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ചിത്രം പള്ളിമണിയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയപ്പെടുത്തുന്ന…

നീണ്ട ഇടവേളയ്ക്ക് ശേഷം നടി നിത്യ ദാസ് സിനിമയിലേക്ക് തിരിച്ചെത്തി. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറര്‍ ചിത്രം പള്ളിമണിയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭയപ്പെടുത്തുന്ന രംഗങ്ങളാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിത്യയ്ക്ക് പുറമേ ശ്വേത മേനോനും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. അനിയന്‍ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണന്‍ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

ദിലീപ് നായകനായെത്തിയ ‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെയായിരുന്നു നിത്യയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ബാലേട്ടന്‍, ചൂണ്ട, ഹൃദയത്തില്‍ സൂക്ഷിക്കാന്‍, നരിമാന്‍, കുഞ്ഞിക്കൂനന്‍, കഥാവശേഷന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. 2007ല്‍ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് അവസാനം അഭിനയിച്ച സിനിമ.