നിത്യ മേനോന് വിവാഹമോ? ചിത്രങ്ങൾ കണ്ട് സംശയത്തിൽ ആരാധകർ! - മലയാളം ന്യൂസ് പോർട്ടൽ
Film News

നിത്യ മേനോന് വിവാഹമോ? ചിത്രങ്ങൾ കണ്ട് സംശയത്തിൽ ആരാധകർ!

Nithya Menen new photos

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ചർച്ചയായ ഒരു ചിത്രം ആയിരുന്നു നടി നിത്യ മേനോന്റെത്. വെള്ള നിറത്തിൽ ഉള്ള ഗൗണിൽ അതി സുദരിയായി ആണ് താരം ചിത്രത്തിൽ ഉള്ളത്. ഇതിന്റെ ചിത്രങ്ങൾ നിത്യ തന്നെ തന്റെ സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചിരുന്നു. ചിത്രങ്ങൾ കണ്ടതോടെ സംശയത്തിൽ ആണ് ആരാധകരും. താരത്തിന്റെ വിവാഹം നടന്നോ എന്നാണു ആരാധകർ തിരക്കുന്നത്. ക്രിസ്ത്യൻ ആചാരപ്രകാരം നിത്യ വിവാഹിതയായോ എന്നാണു ആരാധകരുടെ സംശയം. നിരവധി പേരാണ് ഈ ചോദ്യവുമായി എത്തിയിരിക്കുന്നത്. കൊറോണ കാലം ആയത് കൊണ്ട് രഹസ്യമായി വിവാഹം നടത്തിയോ എന്നാണ് മറ്റ് ചിലർ ചോദിക്കുന്നത്. എന്നാൽ ഇത് ഫോട്ടോഷൂട്ട് ആണെന്നും മറ്റു ചിലർ പറയുന്നു. ഇതിനെ കുറിച്ച് നിത്യ ഇത് വരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെ താൻ വലിയ രീതിയിൽ ബോഡി ഷെമിങ് നേരിട്ടുവെന്നും തനിക്ക് ശരീരവണ്ണം വർധിച്ചതിനെ പേരിൽ പലരിൽ നിന്നും കളിയാക്കലുകളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നുവെന്നുമൊക്കെ താരം പറഞ്ഞിരുന്നു. എന്നാൽ അത്തരം ബോഡി ഷെമിങ് ആദ്യമൊക്കെ കേൾക്കുമ്പോൾ തനിക്ക് വിഷമം ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യം അല്ല എന്നും താരം പറഞ്ഞിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ.

Trending

To Top
Don`t copy text!