ആ സംഭവത്തിന് ശേഷം വിവാഹം കഴിക്കണമെന്ന ആഗ്രഹം എനിക്ക് ഇല്ല! - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ സംഭവത്തിന് ശേഷം വിവാഹം കഴിക്കണമെന്ന ആഗ്രഹം എനിക്ക് ഇല്ല!

Nithya Menon about Love

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. ഇപ്പോൾ തന്റെ പേരിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മനസ്സ് തുറക്കുകയാണ് നിത്യ ഇപ്പോൾ. തനിക്ക് പ്രണയത്തിന്റെ പേരിൽ നിരവധി വ്യാജ വാർത്തകൾ കേൾക്കേണ്ടി വന്നിട്ടുണ്ടെന്നാണ് നിത്യ പറയുന്നത്. ഒരു അഭിമുഖത്തിൽ ആണ് നിത്യ തന്റെ മനസ്സ് തുറന്നത്. നിത്യയുടെ വാക്കുകൾ ഇങ്ങനെ,

നിരവധി തവണ ഗോസിപ്പ് കോളങ്ങളിൽ ഇടംനേടിയ വ്യക്തിയാണ് താൻ.പലപ്പോഴും പ്രണയത്തിന്റെ പേരിൽ ഉള്ള ഗോസിപ്പുകൾ ആണ് തനിക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.  സത്യത്തിൽ തന്റെ ജീവിതത്തിൽ ഇത് വരെ ഒരേ ഒരു പ്രണയം മാത്രമേ ഉണ്ടായിട്ടുള്ളൂ. വേണ്ടത്ര അറിവും പക്വതയും ഇല്ലാത്ത പ്രായത്തിൽ ആയിരുന്നു ആ പ്രണയം. തന്റെ പതിനെട്ടാമത്തെ വയസിൽ ആയിരുന്നു താൻ പ്രണയത്തിൽ അകപ്പെട്ടത്. ആ വ്യക്തിയെ ഞാൻ ഒരുപാട് സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തു. ജീവിതത്തിലും കരിയറിലും അദ്ദേഹം എനിക്കൊപ്പം തന്നെ കാണുമെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ ആ വിശ്വാസം ശരിയല്ലായിരുന്നു. ഞങ്ങൾക്കിടയിൽ ചേർച്ചകേടുകൾ ഓരോന്നോരോന്നായി വരാൻ തുടങ്ങി. അങ്ങനെ ആ ബന്ധം ഞാൻ അവസാനിപ്പിക്കുകയായിരുന്നു. അതിനു ശേഷം ഒരു പ്രണയത്തിലും താൻ അകപ്പെട്ടിട്ടില്ല എന്നും നിത്യ പറഞ്ഞു.

ഇപ്പോൾ പ്രണയിക്കാനോ വിവാഹം കഴിക്കാനോ തനിക്ക് താൽപ്പര്യം ഒട്ടും ഇല്ല എന്നും താരം പറഞ്ഞു. മനസ്സ് കൊണ്ട് നമുക്ക് പൊരുത്തപ്പെടാൻ കഴിയാത്ത ഒരാളുമായി ജീവിച്ച് തീർക്കാനുള്ളതല്ല എനിക്ക് എന്റെ ജീവിതം. നമ്മളുമായി ഒട്ടും അനുയോജ്യമല്ലാത്ത ഒരാളെ വിവാഹം കഴിച്ച് അദ്ദേഹവുമായി ജീവിതകാലം മുഴുവൻ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുന്നതിനേക്കാൾ നല്ലത് വിവാഹം കഴിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. ഇനി എല്ലാവിധത്തിലും താനുമായി പൊരുത്തപ്പെട്ട് മുന്നോട്ട് പോകാൻ കഴിയുന്ന ഒരാൾ വരുവാണെങ്കിൽ വിവാഹത്തെ പറ്റി ചിന്തിക്കാം. താനുമായി അഭിനയിച്ച ഒട്ടുമിക്ക നായകന്മാരുമായും താൻ പ്രണയത്തിൽ ആണെന്ന തരത്തിലെ വാർത്തകൾ പ്രചരിച്ചിരുന്നു. ആദ്യമൊക്കെ ഈ വാർത്തകൾ വല്ലാതെ വിഷമിപ്പിച്ചിരുന്നെങ്കിലും ഇപ്പോൾ അതൊന്നും ഞാൻ ശ്രദ്ധിക്കാറില്ല. nithya menon's photo shoot

എന്നാൽ പലപ്പോഴും ഇത്തരത്തിലെ ഗോസിപ്പുകൾ പരുതി വിട്ട് പോകാറുണ്ട്. മറ്റ് ഭാഷയിൽ അഭിനയിച്ചപ്പോൾ വിവാഹിതരായ നടന്മാർക്കൊപ്പവും തന്റെ പേര് ചേർത്ത് വാർത്തകൾ പ്രചരിച്ചിട്ടുണ്ട്. മറ്റൊരാളുടെ കുടുംബജീവിതത്തിൽ തന്റെ പേര് കടന്നു വരുന്നതിൽ എനിക് ഒട്ടും താൽപ്പര്യം ഇല്ല. അങ്ങനെയുള്ള വാർത്തകൾ വരുമ്പോൾ ഞാൻ അസ്വസ്ഥയാകാറുണ്ട്.

Trending

To Top
Don`t copy text!