മലയാളം ന്യൂസ് പോർട്ടൽ
Film News

പട്ടിണി കിടക്കാനും ജിമ്മിൽ പോകാനും എനിക്ക് പറ്റില്ല; അഭിനയത്തിനാണ് ഞാൻ മുൻ‌തൂക്കം കൊടുക്കുന്നത് ശരീരത്തിനല്ല

nithya-menon

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോൻ, തന്റേതായ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ആളാണ് നിത്യ,

മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങള്‍ക്ക് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്ന നിത്യാ മേനോന്‍ സിനിമയില്‍ എത്തി ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവില്‍ സജീവമാണ് താരം. എന്നാല്‍ അടുത്തിടെ ഇപ്പോള്‍ താരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ നെഗറ്റീവ് കമന്റുകള്‍ തന്നെ ബാധിക്കാറില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

nithya menon's photo shoot

സിനിമയില്‍ പെര്‍ഫോമന്‍സാണ് ഒന്നാമത്തെ കാര്യം. ശരീര സൗന്ദര്യത്തിന് അതുകഴിഞ്ഞേ സ്ഥാനമുളളു. അതുകൊണ്ട് പൊക്കത്തെയും തടിയെയും കുറിച്ചുളള നെഗറ്റീവ് കമന്റുകള്‍ എന്നെ ബാധിക്കാറില്ല.അഭിനയത്തെക്കുറിച്ച്‌ ചിന്തിക്കുമെന്നല്ലാതെ പട്ടിണി കിടക്കാനും ജിമ്മില്‍ പോകാനുമൊന്നും പറ്റില്ല.കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ നടത്താറുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. ഒരു ഷോട്ടില്‍ ഇങ്ങനെ അഭിനയിക്കണമെന്ന് മുന്‍കൂട്ടീ തീരുമാനിക്കാന്‍ കഴിയാറില്ല.

ഒരു നിമിഷത്തില്‍ സംഭവിക്കുന്ന അത്ഭുതമാണ് എനിക്ക് അഭിനയം. അതുകൊണ്ട് അതിന്റെ ക്രെഡിറ്റും എടുക്കാനാവില്ല. പിന്നെ പുതിയ ഭാഷകള്‍ പഠിക്കാനും സംസാരിക്കാനും ഇഷ്ടമാണ്. എല്ലാ ഭാഷയിലും സ്വന്തം ശബ്ദത്തിലാണ് ഡബ്ബ് ചെയ്യുന്നത്. ഓരോ ഭാഷയിലെ സെറ്റിലും അതേ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ ശ്രമിക്കാറുണ്ട്. ആളുകളോട് അവരുടെ സ്വന്തം ഭാഷയില്‍ സംസാരിക്കാന്‍ ഇഷ്ടമാണെനിക്ക്.

Nithya-Menon-Stills-at-Koti

ബാലതാരമായാണ് ഹനുമാന്‍ എന്ന ഇംഗ്ലീഷ് സിനിമയിലായിരുന്നു നിത്യ ആദ്യമായി അഭിനയിച്ചത്. പിന്നാലെ മോഹന്‍ലാലിന്റെ ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ വേഷമിടും ചെയ്‌തു. തുടര്‍ന്ന് തുടര്‍ന്ന് തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ തിളങ്ങിയിരുന്നു താരം അടുത്തിടെയാണ് ബോളിവുഡിലേക്ക് ചുവടുറപ്പിച്ചത്. മിഷന്‍ മംഗള്‍ എന്ന അക്ഷയ് കുമാര്‍ ചിത്രത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ചിത്രം തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. അതേ സമയം നിത്യയുടെ അവസാനത്തെ മലയാള ചിത്രം കോളാമ്ബിയായിരുന്നു.

Related posts

അഭിനയത്തിൽ എത്തുന്നതിനു മുൻപ് കൂലിപ്പണിക്ക് പോയിട്ടുണ്ട്; ഇനിയെങ്കിലും എന്റെ ഉമ്മയെ നല്ല രീതിയിൽ നോക്കണം !!

WebDesk4

എല്ലായിടവും എനിക്ക് ഡാൻസ് സ്കൂളുകൾ ഉള്ളത് കൊണ്ട് ഇത് ഞാൻ കൃഷ്ണപ്രഭയെ ഏൽപ്പിക്കുന്നു – മമ്മൂട്ടി

WebDesk4

അന്ന് കുഞ്ചാക്കോ ബോബന്റെ മുഖത്ത് മഞ്ജു ആഞ്ഞടിച്ചു !! മാപ്പ് പറഞ്ഞതിന് ശേഷവും മഞ്ജു അടിച്ചു

WebDesk4

അന്ന് വാണിയുടെ മുഖത്ത് മമ്മൂട്ടി അടിച്ചിട്ട് പച്ചക്ക് തെറി പറഞ്ഞു !! അത് കണ്ട് ഞാനും കൈകൊട്ടി ചിരിച്ചു ; വാക്കുകൾ വൈറലാകുന്നു

WebDesk4

അച്ഛന്റെ കൈയിലിരുന്ന് പൊട്ടിച്ചിരിക്കുന്ന കുഞ്ഞു ഗോകുൽ; മകന്റെ ബാല്യകാല ചിത്രങ്ങൾ പങ്കുവെച്ച് സുരേഷ് ഗോപി

WebDesk4

ആത്മസഖിക്ക് പിന്നാലെ പ്രിയപ്പെട്ടവൾ സീരിയലിൽ നിന്നും പിന്മാറി അവന്തിക !! സീരിയലുകളിൽ നിന്നും പിന്മാറാനുള്ള കാരണം വ്യക്തമാക്കി താരം

WebDesk4

ആക്ഷൻ രംഗങ്ങളുമായി മോഹൻലാലിൻറെ മകൾ !! കിളി പോയി ആരാധകർ

WebDesk4

പാർവതിയും ആസിഫ് അലിയും വേണുവിന്റെ പ്രോജക്ടിനായി വീണ്ടും അണിനിരക്കുമോ?

Webadmin

മകളെ എനിക്ക് ഭയമാണ് അതുകൊണ്ട് തന്നെ ഞാൻ അഭിനയിച്ച ചിത്രങ്ങൾ ഒന്നും അവളെ കാണിക്കാറില്ല – ചിപ്പി

WebDesk4

സച്ചിയുടെ അവസാനത്തെ ആഗ്രഹം നിറവേറി; തന്റെ കണ്ണുകൾ അദ്ദേഹം ദാനം ചെയ്തിട്ടാണ് പോയത്

WebDesk4

ദൃശ്യം ഭാഗം 2 ന്റെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും

WebDesk4

മുളയിലെ നുള്ളുന്നവർ ആരെന്നു പറയണം; നീരജിനെതിരെ ഫെഫ്ക……!!

WebDesk4