എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആണ് !! - മലയാളം ന്യൂസ് പോർട്ടൽ
Film News

എന്തിനാണ് വിവാഹം ചെയ്യുന്നത് എന്ന് എന്നെ ബോധ്യപ്പെടുത്തിയത് ദുല്‍ഖര്‍ സല്‍മാന്‍ ആണ് !!

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളിൽ ഏറെ തിളങ്ങി നിൽക്കുന്ന താരമാണ് നിത്യ മേനോൻ. ശക്തമായ കഥ പത്രങ്ങൾ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് ക്കീഴടക്കി. നല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയർ അവാർഡുകൾ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. മിസ്കിൻ സംവിധാനം നിർവഹിക്കുന്ന സൈക്കോ, തമിഴ്‌നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ബയോപിക് എന്നിവയാണ് നടിയുടെ പുതിയ ചിത്രങ്ങൾ.

വിവാഹം ചെയ്യാനായി നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ ബോധ്യപ്പെടുത്തിയതിനെ കുറിച്ച്‌ നടി നിത്യ മേനോന്‍ ഇപ്പോൾ പറഞ്ഞിരിക്കുകയാണ്. കുടുംബം, വിവാഹം എന്നിവയുടെ പ്രധാന്യത്തെ കുറിച്ച്‌ പറഞ്ഞാണ് വിവാഹിതയാകാനായി തന്നെ പ്രേരിപ്പിച്ചതെന്ന് നിത്യ മേനോന്‍ പറയുന്നു, ദുല്‍ഖറിനൊപ്പം ഒന്നിച്ചഭിനയിച്ചതിനെ കുറിച്ചും നിത്യ പറഞ്ഞു. “സിനിമകളില്‍ ഞങ്ങളുടെ കെമിസ്ട്രി കണ്ട് അത്ഭുതപ്പെട്ടിരുന്നു” എന്നാണ് നിത്യ പറയുന്നത്.നേരത്തെ ബോഡി ഷെയ്മിംഗ് കമന്റുകള്‍ താന്‍ ഗൗനിക്കാറില്ലെന്നും ഒരു അഭിമുഖത്തില്‍ നിത്യ വ്യക്തമാക്കിയിരുന്നു.

Trending

To Top
Don`t copy text!