വിമാനയാത്രയ്ക്കിടെ ചിത്രങ്ങളുമായി നിത്യ മേനോന്‍- സെല്‍ഫി ഏറ്റെടുത്ത് ആരാധകര്‍

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന താരമാണ് നിത്യ മേനോന്‍. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് കീഴടക്കി.…

മലയാളത്തിന് പുറമെ ഹിന്ദി തെലുങ്ക് കന്നഡ തമിഴ് തുടങ്ങിയ ഭാഷകളില്‍ ഏറെ തിളങ്ങി നില്‍ക്കുന്ന താരമാണ് നിത്യ മേനോന്‍. ശക്തമായ കഥാപാത്രങ്ങള്‍ കൊണ്ട് ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിത്യ ആരാധകരുടെ മനസ്സ് കീഴടക്കി. ഇപ്പോഴിതാ താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. നിത്യ തന്നെയാണ് തന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.

Nithya-menonനല്ലൊരു ഗായിക കൂടിയായ താരം മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. മൂന്ന് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ള നടി കൂടിയാണ് നിത്യ. ഓടി നടന്ന് സിനിമകള്‍ ചെയ്യാറില്ല താരം. സിനിമകളും കഥാപാത്രങ്ങളുമെല്ലാം വളരെ സെലക്ടീവായാണ് നിത്യ തെരഞ്ഞെടുക്കാറ്. നായിക പ്രാധാന്യമുള്ള സിനിമകളില്‍ തന്നെയാണ് നിത്യ കൂടുതലും അഭിനയിച്ചിരിക്കുന്നത്. ചാനല്‍ അഭിമുഖങ്ങളിലും നിത്യ അധികം മുഖം കാണിക്കാറില്ല.

 

View this post on Instagram

 

A post shared by Nithya Menen (@nithyamenen)

അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത വണ്ടര്‍ വുമണ്‍ എന്ന ചിത്രമാണ് നിത്യയുടേതായി ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.