മരണത്തേക്കാള്‍ വേദനയാണ് വിവാഹ മോചനത്തിന്..!! വേർപിരിയുന്നു! ഈ നടനെ ഓര്‍മ്മയില്ലേ?

പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികളെ മോഹിപ്പിച്ച ഗന്ധര്‍വ്വന്‍ ആയിരുന്നു നിതീഷ് ഭരദ്വാജ്. ആ സിനിമയും അദ്ദേഹത്തിന്റെ കഥാപാത്രവും അന്ന് മലയാളികള്‍ക്കിടയില്‍ തീര്‍ത്ത തംരഗം ചെറുതല്ല. എന്നാലിപ്പോള്‍ പ്രിയപ്പെട്ട താരത്തെ…

പത്മരാജന്റെ ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലൂടെ മലയാളി സിനിമാ പ്രേമികളെ മോഹിപ്പിച്ച ഗന്ധര്‍വ്വന്‍ ആയിരുന്നു നിതീഷ് ഭരദ്വാജ്. ആ സിനിമയും അദ്ദേഹത്തിന്റെ കഥാപാത്രവും അന്ന് മലയാളികള്‍ക്കിടയില്‍ തീര്‍ത്ത തംരഗം ചെറുതല്ല. എന്നാലിപ്പോള്‍ പ്രിയപ്പെട്ട താരത്തെ കുറിച്ചുള്ള ഒരു ദുഖവാര്‍ത്തയാണ് പുറത്ത് വരുന്നത്. 12 വര്‍ഷത്തെ തന്റെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നു എന്നാണ് അദ്ദേഹം ആരാധകരെ അറിയിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ഈ വാര്‍ത്ത അറിയിച്ച് രംഗത്ത് വന്നത്.

12 വര്‍ഷത്തെ ദാമ്പത്യത്തിന് ഒടുവിലാണ് നിതീഷ് ഭരദ്വാജും ഭാര്യ സ്മിത ഗേറ്റും വേര്‍പിരിയുന്നത്. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിതീഷ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടേതും രണ്ടാംവിവാഹമായിരുന്നു. 2019 സെപ്റ്റംബറിലാണ് ഡിവോഴ്‌സ് കേസ് ഫയല്‍ ചെയ്തത്. മുംബൈയിലെ കുടുംബ കോടതിയില്‍ വിവാഹമോചനത്തിനുള്ള കേസ് നടന്നു കൊണ്ടിരിക്കുകയാണ്.

ഈ തീരുമാനം എടുത്തിട്ട് കുറേ നാളുകള്‍ പിന്നിട്ടു എങ്കിലും മരണത്തെക്കാള്‍ വേദനാജനകമാണ് വേര്‍പിരിയല്‍ എന്നാണ് നിതീഷ് ആ അഭിമുഖത്തില്‍ പറയുന്നത്. വിവാഹമോചനത്തിന് പിന്നിലെ കാരണങ്ങളെ കുറിച്ച് പുറത്ത് അറിയിക്കാന്‍ താത്പര്യമില്ല. എന്നാല്‍ ഒരു കുടുംബം തകരുമ്പോള്‍ കുഞ്ഞുങ്ങളാണ് ഏറ്റവും പ്രയാസപ്പെടേണ്ടി വരിക.

വേര്‍പിരിയുമ്പോള്‍ കുഞ്ഞുങ്ങളെ അത് ഏറ്റവും കുറഞ്ഞ രീതിയില്‍ ബാധിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മോനിഷ പട്ടേല്‍ ആണ് നിതീഷിന്റെ ആദ്യഭാര്യ. 1991ല്‍ വിവാഹിതരായ ഇവര്‍ 2005ല്‍ വേര്‍പിരിയുകയായിരുന്നു.