നിറവയറുമായി നിവേദ് ; സിംഗിൾ പേരന്റ് ആകാൻ ഒരുങ്ങി യുവാവ് ! മെയിൽ പ്രഗ്നൻസി സാധ്യമോ എന്ന് സോഷ്യൽ മീഡിയ ?

ഗേ വിവാഹങ്ങളെ അതികം കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കാറില്ലെങ്കിലും നിവേദ് ആന്റണിയുടെയും റഹീമിന്റെയും വിവാഹത്തിന് എല്ലാ അനുഗ്രഹവും മലയാളികൾ നൽകിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അധിക നാൾ ആ ബന്ധം മുന്നോട്ട്…

ഗേ വിവാഹങ്ങളെ അതികം കേരളത്തിൽ പ്രോത്സാഹിപ്പിയ്ക്കാറില്ലെങ്കിലും നിവേദ് ആന്റണിയുടെയും റഹീമിന്റെയും വിവാഹത്തിന് എല്ലാ അനുഗ്രഹവും മലയാളികൾ നൽകിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാൽ അധിക നാൾ ആ ബന്ധം മുന്നോട്ട് പോയില്ല. ഇടയിൽ ഇരുവരും വഴിപിരിയുകയായിരുന്നു. പങ്കാളി വിട്ടുപിരിഞ്ഞ വിഷമത്തിനിടയിൽ കഴിയുന്നതിനിടയിൽ ആണ് ഇന്നിപ്പോൾ നിവേദ് ആന്റണിയുടെ സോഷ്യൽ മീഡിയ ചിത്രങ്ങൾ വൈറൽ ആകുന്നത്. നിരവയറും കാണിച്ചുകൊണ്ടുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയ സുഹൃത്തുക്കൾക്കായി ഒരു സർപ്രൈസ് വെച്ചിട്ടുണ്ടെന്ന് പലപ്പോഴായി നിവേദ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് ആ സർപ്രൈസ് നിവേദ് പുറത്തുവിട്ടത്. എന്നാൽ ഒരു ആണിന് എങ്ങനെയാണ് ഗർഭം ധരിയ്ക്കുവാൻ സാധിയ്ക്കുന്നത് എന്ന തരത്തിലുള്ള ചോദ്യങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. നിവേദിന്റെ കുടവയർ ആയിരിയ്ക്കും ഇതെന്നും മറ്റുള്ളവരെ പട്ടിയ്ക്കുവാനുള്ള തന്ത്രമാകും എന്ന രീതിയിലുള്ള കമന്റുകളും ചിത്രത്തിന് താഴെയായി എത്തിയിട്ടുണ്ട്.  എന്നാൽ പ്രെഗ്നനൻസി, ഗേ ഡാഡി, പ്രെഗ്നനൻസി, ഷൂട്ട്, മെയിൽ മറ്റേർണിറ്റി, ലവ്, ലവ് ഈസ് ലവ്, മെയിൽ പ്രെഗ്നൻസി , തുടങ്ങി നിരവധി ഹാഷ് ടാഗുകളോട് കൂടിയാണ് നിവേദ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്. ഒരു കുഞ്ഞിനെ താൻ ആഗ്രഹിച്ചിരുന്നതായി പലപ്പോഴും നിവേദ് വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുട്ടിയുടെ അച്ഛനും അമ്മയും ആയി മാറുക എന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യം ആണ്. ഞാൻ ഒരു സിംഗിൾ പേരന്റ് ആകാൻ തീരുമാനിച്ചു. എന്ന ക്യാപ്ഷ്യനോടെയും പുതിയ ചിത്രങ്ങൾ നിവേദ് പങ്കുവച്ചിട്ടുണ്ട്. എന്തായാലും മെയിൽ പ്രെഗ്‌നൻസി സാധ്യമാകുമോ എന്ന അന്വഷണത്തിൽ ആണ് നിവേദിന്റെ പുതിയ ചിത്രങ്ങൾ കണ്ടവർ എല്ലാം.