നിവിൻ പോളിയുടെ പടവെട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു

നിവിൻ പോളിയുടെ പുതിയ ചിത്രമാണ്. നവാഗതനായ ലിജു കൃഷ്ണ സംവിധാനവും തിരക്കഥയുമൊരുക്കിയ സിനിമയാണ് പടവെട്ട്. മികച്ച പ്രതികരണം നേടി പടവെട്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഈ…

നിവിൻ പോളിയുടെ പുതിയ ചിത്രമാണ്. നവാഗതനായ ലിജു കൃഷ്ണ സംവിധാനവും തിരക്കഥയുമൊരുക്കിയ സിനിമയാണ് പടവെട്ട്. മികച്ച പ്രതികരണം നേടി പടവെട്ട് തിയറ്ററുകളിൽ പ്രദർശനം തുടരുന്ന സിനിമ ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. സിനിമ ഈ മാസം 25ന് നെറ്റ്ഫ്‌ലിക്‌സിൽ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.


ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് സിനിമ പ്രദർശനത്തിനെത്തിയത്. സിനിമയിൽ ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിൽ എത്തിയിരുന്നു.സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ,രമ്യ സുരേഷ്, ദാസൻ കോങ്ങാട് എന്നിവരോടൊപ്പം മഞ്ജു വാര്യരും പടവെട്ടിൽ അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് ഗോവിന്ദ് വസന്തയാണ്.

പടവെട്ടിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്ദീപക് ഡി. മേനോനാണ്. എഡിറ്റിംഗും നിർവഹിക്കുന്നത് ഷഫീഖ് മുഹമ്മദ് അലിയാണ്. ചിത്രത്തിന്റെ സഹനിർമ്മാതാവ് ബിബിൻ പോളാണ്. ഉത്തര മലബാറിലെ മാലൂർ എന്ന ഗ്രാമത്തിലെ കർഷകരുടെ ജീവിതമാണ് പടവെട്ട് പറയുന്നത്. ‘കോറോത്ത് രവി’ എന്ന കഥാപാത്രമായാണ് നിവിൻ പോളി എത്തുന്നത്. സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ സരിഗമയാണ് ചിത്രത്തിന്റെ നിർമ്മാണം.