നന്മ മരം ഇമേജ് ഇനി വേണ്ട, കൊടും ക്രൂരനായ വില്ലനെ അവതരിപ്പിക്കണം!!! നിവിന്‍ പോളി

സിനിമയില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാനാണ് ഇനി ആഗ്രഹമെന്ന് നടന്‍ നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്തതാക്കുന്ന കഥാപാത്രം ആവണമെന്നും നിവിന്‍ പോളി പറയുന്നു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷന്‍…

സിനിമയില്‍ ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യാനാണ് ഇനി ആഗ്രഹമെന്ന് നടന്‍ നിവിന്‍ പോളി. സാമൂഹിക പ്രതിബദ്ധതകള്‍ ഒന്നുമില്ലാതെ നന്മ മരം ഇമേജ് ഇല്ലാത്തതാക്കുന്ന കഥാപാത്രം ആവണമെന്നും നിവിന്‍ പോളി പറയുന്നു. ‘പടവെട്ട്’ സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നടന്‍.

എനിക്കൊരു കൊടും ക്രൂരനായ വില്ലന്‍ കഥാപാത്രത്തെ ചെയ്യണമെന്ന് വലിയ ആഗ്രഹമാണ്. സാമൂഹിക പ്രതിബദ്ധതകളോ നന്മ മരം ഇമേജോ ഒന്നുമില്ലാത്ത ഒരു ഡാര്‍ക്ക് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ആഗ്രഹം. ഇതുവരെ അതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ആഗ്രഹമാണെന്നും നിവിന്‍ പറയുന്നു.
Nivin pauly (2)
ഈ ആഗ്രഹം മുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞപ്പോള്‍ അവര്‍ പല റഫറന്‍സുകളുമായി വരും. എന്നാല്‍ എനിക്ക് അതൊന്നുമല്ലാത്ത ഒരു മാരകമായ വില്ലന്‍ കഥാപാത്രമാണ് ചെയ്യേണ്ടത്. അത് വില്ലന്റെ സിനിമ മാത്രം ആയാല്‍ മതി. വില്ലനില്‍ ഒരു നായകന്‍ ഉണ്ടാകണമെന്നില്ലെന്നും താരം പറയുന്നു. നായകനായി വേറേ സിനിമകള്‍ ചെയ്യാമല്ലോ എന്നും നിവിന്‍ കൂട്ടിച്ചേര്‍ത്തു.
Nivin pauly
നിവിന്‍ പോളി നായകനായ ‘പടവെട്ട്’ ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ലിജു കൃഷ്ണയാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെയുള്ള വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.