ഒടുവിൽ നിവിൻ പോളി ചിത്രം തുറമുഖത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചു

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. പല കാരണങ്ങളാൽ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തുറമുഖം…

രാജീവ് രവി നിവിൻ പോളിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ‘തുറമുഖം’. പല കാരണങ്ങളാൽ നിരവധി തവണയാണ് സിനിമയുടെ റിലീസ് തീയതി മാറ്റിവെച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. തുറമുഖം ഈ വരുന്ന മാർച്ച് 10-ന് റിലീസ് ചെയ്യും എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ അറിയിക്കുന്നത്.

‘എല്ലാ തടസങ്ങളും മാറ്റിക്കൊണ്ട് തുറമുഖം എത്തുന്നു ..മാർച്ച് 10 മുതൽ മാജിക് ഫ്രെയിംസ് തീയേറ്ററുകളിൽ എത്തിക്കുന്നു’ എന്നാണ് ലിസ്റ്റിൻ സ്റ്റീഫൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചത്. ചിത്രത്തിൽ ബിജു മേനോൻ, ഇന്ദ്രജിത്ത് സുകുമാരൻ, ജോജു ജോർജ്, മണികണ്ഠൻ ആചാരി,നിമിഷ സജയൻ, പൂർണ്ണിമ ഇന്ദ്രജിത്ത് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഗോപൻ ചിദംബരമാണ്.

തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീൻ മേരി മൂവീസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ട്, ജോസ് തോമസ്, അനൂപ് ജോസഫ് എന്നിവരാണ് തുറമുഖം നിർമ്മിച്ചിരിക്കുന്നത്. സിനിമയുടെ റിലീസ് വൈകുന്നതിന് കാരണം സാമ്പത്തിക പ്രതിസന്ധിയാണ് ചിത്രത്തിലെ നായകനായ നിവിൻ പോളി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം ഏറ്റെടുക്കുകയായിരുന്നു. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാൻ തൊഴിലാളികൾ നടത്തിയ സമരവുമാണ് സിനിമപറയുന്നത്.