തൃശ്ശൂർ ഗവൺമെന്റ് കോളജിനെ ഇളക്കി മറിച്ച് കുറുക്കനും കൂട്ടുകാരും !!

നിവിൻ പോളി,അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ചിത്രം…

നിവിൻ പോളി,അജു വർഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’ അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ചിത്രം നിർമ്മിക്കുന്നത്.കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന ചിത്രമാണ് സാറ്റർഡേ നൈറ്റ്. യുവാക്കളുടെ സൗഹൃദത്തിന്റെ കഥപറയുന്ന ഒരു ആഘോഷചിത്രമായിരിക്കും ‘സാറ്റർഡേ നൈറ്റ്’ എന്നതാണ് ട്രെയിലറിൽ നിന്ന് മനസിലാവുന്നത്.നിവിൻ പോളി സ്്റ്റാൻലി എന്ന കഥാപാത്രമായാണ് എത്തുന്നത്.

ഗ്രേസ് ആന്റണി,സാനിയ ഇയ്യപ്പൻ,അന്തരിച്ച നടൻ പ്രതാപ് പോത്തൻ, ശാരി,എന്നിവരും ചിത്രത്തിൽ പ്രധാനകാഥാപാത്രങ്ങളായി എത്തുന്നുണ്ട്, ഇപ്പോൾ സാറ്റർഡേ നൈറ്റ് എന്ന ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി തൃശ്ശൂർ ഗവൺമെന്റ് കോളജിലെത്തിയെ താരങ്ങളുടെ വിഡിയോയും ചിത്രങ്ങളുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.