Tuesday, November 29, 2022
HomeFilm Newsവിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിവിന്‍ പോളി

വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിവിന്‍ പോളി

- Advertisement -

12-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് നിവിന്‍ പോളി. വിവാഹ വാര്‍ഷിക ആശംസകളുമായാണ് താരം ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Nivin pauly

- Advertisement -

2010 ഓഗസ്റ്റ് 28നായിരുന്നു സഹപാഠിയായിരുന്ന റിന്ന ജോയിയെ വിവാഹം ചെയ്തത്. ആലുവ സെന്റ് ഡൊമിനിക്സ് പള്ളിയില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കും. മകന്റെ പേര് ദാവീദ് പോളിയെന്നും മകളുടെ പേര് റോസ് ട്രീസ നിവിന്‍ പോളി എന്നുമാണ്.

- Advertisement -

നിവിന്‍ പോളിയും റോഷന്‍ ആന്‍ഡ്രൂസും ഒന്നിക്കുന്ന ‘സാറ്റര്‍ഡേ നൈറ്റ്’ എന്ന സിനിമയാണ് താരത്തിന്റേതായി ഇനി റിലീസ് ചെയ്യാനുളളത്. കോമഡി എന്റര്‍ടൈനര്‍ ആയിരിക്കും ഇത്. ‘സ്റ്റാന്‍ലി’ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നിവിന്‍ പോളി അവതരിപ്പിക്കുന്നത്. നിവിന്‍ പോളിയെ കൂടാതെ സാനിയ ഇയ്യപ്പന്‍, സിജു വിത്സണ്‍, അജു വര്‍ഗീസ്, മാളവിക, ഗ്രേസ് ആന്റണി, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരും ചിത്രത്തിലുണ്ട്.

- Advertisement -
Related News
×