മാസ് ലുക്കിൽ നിവിൻ പോളി;ചിത്രം വൈറലാവുന്നു!!

നിവിൻ പോളി ചിത്രങ്ങൾക്ക് സമീപ കാലത്ത് പ്രതീക്ഷിക്കുന്ന സാമ്പത്തിക വിജയം നേടാൻ കഴിയാതെ പോകുന്നു എന്നത് ആരാധകരിൽ നിരാശയുണ്ടെങ്കിലും താരം പഴയ ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന…

നിവിൻ പോളി ചിത്രങ്ങൾക്ക് സമീപ കാലത്ത് പ്രതീക്ഷിക്കുന്ന സാമ്പത്തിക വിജയം നേടാൻ കഴിയാതെ പോകുന്നു എന്നത് ആരാധകരിൽ നിരാശയുണ്ടെങ്കിലും താരം പഴയ ഫോമിലേക്ക് തിരിച്ചെത്തും എന്നാണ് ഏവരുടെയും പ്രതീക്ഷ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലൂടെ നിവിൻ പോളി തിയറ്ററുകളിൽ തന്റെ പ്രതാപം തിരിച്ചുപിടിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

 

ഇപ്പോഴിതാ നടന്റെ പുതിയ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്ത് എത്തിയിരിക്കുകയാണ്. ഒരു ആഡംബര ബൈക്കിൽ ജാക്കറ്റും സൺ ഗ്ലാസുമായി ഇരിക്കുന്ന നിവിൻ പോളിയെയാണ് പുതിയ ഫോട്ടോയിൽ കാണാൻ സാധിക്കുന്നത്.മാജിക് ഫ്രെയിംസും പോളി ജൂനിയർ പിക്‌ചേഴ്സും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്.ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയുടെ ചിത്രീകരണം യുഎഇയിൽ പുരോഗമിക്കുകയാണ്. ജനുവരി 20ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്‌നി തുടങ്ങിയവരാണ് ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന സിനിമയിലെ മറ്റ് താരങ്ങൾ. നിവിൻ പോളിയുടെ നാല്പത്തി രണ്ടാം ചിത്രമാണിത്.ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത് വിഷ്ണു തണ്ടാശേരിയാണ്.എഡിറ്റിംഗ് നിഷാദ് യൂസഫ്. നിവിൻ പോളിയുടെ നാല്പത്തി രണ്ടാം ചിത്രമാണിത്.