നിവിൻ പോളിയുടെ ‘താരം’ ചിത്രീകരണം ആരംഭിച്ചു

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘താരം’. സിനിമയുടെ ചിത്രീകരണം ഇന്ന് മണാലിയിൽ ആരംഭിച്ചു. താരത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേക് രഞ്ജിത്താണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നിഖില…

നിവിൻ പോളിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘താരം’. സിനിമയുടെ ചിത്രീകരണം ഇന്ന് മണാലിയിൽ ആരംഭിച്ചു. താരത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിവേക് രഞ്ജിത്താണ്. ചിത്രത്തിൽ നായികയായി എത്തുന്നത് നിഖില വിമൽ ആണ്. താരം ഒരു കോമഡി ചിത്രമായിരിക്കും എന്നാണ് പറയുന്നത്.

പ്രദീഷ് എം വർമ്മ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ അർജു ബെൻ എഡിറ്റ് ചെയ്യുന്നു. ഹരിനാരായണൻ ബി കെ,മനു മഞ്ജിത്ത്, എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകുന്നു. ആസിഫ് അലി നായകനായ കോഹിനൂർ എന്ന സിനിമയ്ക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം.

അതേ സമയം നിവിൻ പോളി നായകനാവുന്ന ‘സാറ്റർഡേ നൈറ്റ്’ നാളെ റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിജു വിത്സൺ, അജു വർഗീസ്, സൈജു കുറുപ്പ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു.കായംകുളം കൊച്ചുണ്ണി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും നിവിൻ പോളിയും ഒന്നിക്കുന്ന സിനിമയാണ് സാറ്റർഡേ നൈറ്റ്