‘എന്റെ വക… നിന്റെ വക… ഓന്റെ വക… വല്ലോന്റെയും വക.’ പുതിയ ട്രെയ്‌ലറുമായി നിവിന്‍ പോളി

നിവിന്‍ പോളി നായകനായി തീയറ്ററുകളില്‍ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു…

നിവിന്‍ പോളി നായകനായി തീയറ്ററുകളില്‍ എത്തിയ പടവെട്ട് ഗംഭീര പ്രതികരണങ്ങളുമായി വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് നിവിന്‍ പോളി. എന്റെ വക… നിന്റെ വക… ഓന്റെ വക… വല്ലോന്റെയും വക..! വക വക വക.. എന്ന തലക്കെട്ടോടു കൂടിയാണ് താരം ട്രെയിലര്‍ പങ്കുവെച്ചത്.

മാലൂര്‍ എന്ന ഗ്രാമത്തിലെ കര്‍ഷകരുടെ ജീവിതത്തിലൂടെ പല തലങ്ങളിലുള്ള കഥ പറയുന്ന ചിത്രത്തില്‍ കോറോത്ത് രവി എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം ഒക്ടോബര്‍ 21നാണ് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സഹില്‍ ശര്‍മ്മ കോ-പ്രൊഡ്യൂസറാണ്. ബിബിന്‍ പോള്‍, സുരാജ് കുമാര്‍, അക്ഷയ് വല്‍സംഗ്ക്കര്‍ ആശിഷ് മെഹ്‌റ എന്നിവരാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം – ദീപക് ഡി മേനോന്‍, എഡിറ്റര്‍ – ഷഫീഖ് മുഹമ്മദ് അലി, സംഗീതം – ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസര്‍ – അഭിജിത്ത് ദേബ്, ആര്‍ട്ട് – സുഭാഷ് കരുണ്‍, സൗണ്ട് ഡിസൈന്‍ – രംഗനാഥ് രവീ, ലിറിക്സ് – അന്‍വര്‍ അലി, മേക്കപ്പ് – റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍ – മഷര്‍ ഹംസ, വിഷ്വല്‍ ഇഫക്ട്‌സ് – മൈന്‍ഡ്സ്റ്റിന്‍ സ്റ്റുഡിയോസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ജാവേദ് ചെമ്പ്, ആക്ഷന്‍ ഡയറക്ടര്‍ – ദിനേശ് സുബ്ബരായന്‍, ഡിഐ കളറിസ്റ്റ് – പ്രസത് സോമശേഖര്‍, ഡിജിറ്റല്‍ പ്രോമോ – ഹരികൃഷ്ണന്‍ ബി എസ്, ടീസര്‍ കട്ട് – ഷഫീഖ് മുഹമ്മദ് അലി, സബ് ടൈറ്റില്‍സ് – രഞ്ജിനി അച്യുതന്‍, സ്റ്റില്‍സ് – ബിജിത് ധര്‍മടം, എസ്ബികെ ശുഹൈബ്, മീഡിയ ഡിസൈന്‍സ് – ഓള്‍ഡ് മങ്ക്സ്, പി ആര്‍ ഒ – ആതിര ദില്‍ജിത്.