ബോഡി ഷെയ്മിംഗ് അതിന്റെ വഴിക്ക് നടക്കട്ടെ.! നിവിന്‍ പോളി

മലയാളി സിനിമാ സ്‌നേഹികളുടെ പ്രിയ നടനാണ് നിവിന്‍ പോളി. സിനിമയിലേക്ക് താരം എത്തിയിട്ട് ഇപ്പോള്‍ പന്ത്രണ്ട് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഇപ്പോഴിതാ തനിക്ക് എതിരെ നടക്കുന്ന ബോഡിഷെയ്മിംഗ് കമന്റുകളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകാണ് താരം. ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച അഭിമുഖത്തിലെ ചോദ്യത്തിനാണ് താരം മറുപടി നല്‍കിയിരിക്കുന്നത്.

NivinPauly

ബോഡി ഷെയ്മിംഗ് എല്ലാം അതിന്റെ വഴിക്ക് നടക്കട്ടെ എന്നാണ് താരം പറയുന്നത്. വണ്ണം വര്‍ദ്ധിപ്പിക്കുന്നതും കുറയ്ക്കുന്നതും എല്ലാം നമ്മുടെ ഇഷ്ടം മാത്രമാണെന്നും താരം പറയുന്നു. ശരീരം നമുക്ക് ഇഷ്ടം ഉള്ളത് പോലെ കൊണ്ടുനടക്കാം.. ഒരു സിനിമാ നടന്‍ ആയത്‌കൊണ്ടുതന്നെ ഓരോ കഥാപാത്രത്തിന് അനുസരിച്ച് തനിക്ക് മാറേണ്ടി വരും എന്നും താരം പറയുന്നു. കഥാപാത്രം ഡിമാന്‍ഡ് ചെയ്യുന്ന രീതിയിലേക്ക് ശരീരം മാറ്റുക എന്നത് സ്വാഭാവികമായുള്ള കാര്യമാണെന്നും നിവിന്‍ പോളി പറയുന്നു.

ഇതിന് മുന്‍പ് പല നടിമാരും ബോഡി ഷെയ്മിംഗിന് എതിരെ ശക്തമായി എതിര്‍ത്ത് മുന്നോട്ട് വന്നിട്ടുണ്ട്. സാധാരണക്കാര്‍ പോലും ഇന്ന് സമൂഹത്തില്‍ നിന്ന് നേരിടുന്ന പ്രശ്‌നമാണ് ബോഡി ഷെയ്മിംഗ്. എന്നാല്‍ സ്വന്തം ശരീരം എങ്ങനെ വേണം എന്നത് ഓരോരുത്തരുടേയും തീരുമാനം മാത്രമാണ് എന്ന് ഇപ്പോള്‍ നിവിന്‍ പോളിയും പറയുന്നു. അതേസമയം, സിനിമാ രംഗത്ത് ഇപ്പോള്‍ തുടരെ സിനിമ ചെയ്യുന്ന രീതിയില്‍ നിന്ന് നിവിന്‍ മാറിയിരിക്കുകയാണ്..

Nivin Pauly

എന്താണ് ഇതിന് കാരണം എന്ന് ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയും ശ്രദ്ധ നേടുകയാണ്. സിനിമയെ കുറിച്ച് കൂടി സെലക്ടീവായി കണ്ട് തുടങ്ങിയെന്നാണ് താരം പറയുന്നത്. സിനിമ ഒരുപാട് മാറി.. ഇപ്പോള്‍ ഓരോ കഥാപാത്രവും തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

അതുകൊണ്ടാണ് വളരെ സെലക്ടീവ് ആയി സിനിമകള്‍ ചെയ്യുന്നത് എന്നും താരം പറയുന്നു. മഹാവീര്യര്‍ ആണ് താരത്തിന്റേതായി ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്ന പുതിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരമാണ് സിനിമ നേടുന്നത്.

Previous articleആദ്യ സ്‌കാനിങ്ങിന് ശേഷം പൊട്ടിക്കരഞ്ഞ് മഷൂറ, ഒടുവില്‍ കാരണം വ്യക്തമാക്കി ബഷീറും സുഹാനയും
Next article‘ നിത്യയ്ക്ക് കമ്മിറ്റഡാണെന്ന് ആദ്യമേ പറയാമായിരുന്നു, എങ്കില്‍ ഞാന്‍ സമയം കളയില്ലായിരുന്നു’; സന്തോഷ് വര്‍ക്കി