‘പടവെട്ട്’ പോസ്റ്റർ പോലെ അത്ര ഡാർക്കല്ലെന്ന് എന്ന് നിവിൻ പോളി

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം ‘പടവെട്ട്’ റിലീസിന് തയാറെടുക്കുകയാണ. ചിത്രം ഈ മാസം 21-ന് തിയേറ്റർ റിലീസായി എത്തും. ചിത്രം സംഘർഷം, പോരാട്ടം, അതിജീവനം എന്നിവയെ കുറിച്ചാണ് പറയുന്നത്. ഇതിനോടകം തന്നെ സിനിമയുടെ…

നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം ‘പടവെട്ട്’ റിലീസിന് തയാറെടുക്കുകയാണ. ചിത്രം ഈ മാസം 21-ന് തിയേറ്റർ റിലീസായി എത്തും. ചിത്രം സംഘർഷം, പോരാട്ടം, അതിജീവനം എന്നിവയെ കുറിച്ചാണ് പറയുന്നത്. ഇതിനോടകം തന്നെ സിനിമയുടെ ട്രെയ്‌ലറും പോസ്റ്ററും വൈറലായി കഴിഞ്ഞു. സിനിമയുടെ പോസ്റ്റർ കാണുന്നത് പോലെയല്ല സിനിമ എന്ന് പറയുകയാണ് നായകനായ നിവിൻ പോളി.


പടവെട്ട് സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന അരു അഭിമുഖത്തിലാണ് നടൻ ഇക്കാര്യം പറഞ്ഞത്. പടവെട്ട് ഡാർക്ക് പടമല്ല. വളരെ റിലേറ്റബിൾ കഥയാണ് ചിത്രം പറയുന്നത്.അതായത് നമ്മുടെ നാട്ടിൻപുറം എങ്ങനെയിരുക്കുന്നവോ അതുപോലെതന്നെയാണ് സിനിമയുടെ പശ്ചാത്തലവും. ഈ ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് മാനസികമായ ഒരു ഡാർക്കനെസ് ഉണ്ട്.എന്നാൽ സിനിമ വിഷ്വലി ഭയങ്കര രസമാണെന്നും നിവിൻ പോളി പറഞ്ഞു.

ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് പടവെട്ട്.നിവിൻ പോളിയുടെ മാസ് പ്രകടനമാണ് ട്രെയിലറിൽ കാണാൻ കഴിഞ്ഞത്.യൂഡ്ലീ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ആദ്യ മലയാളം സിനിമയാണ് പടവെട്ട്.ഇന്ദ്രൻസ്, അദിതി ബാലൻ,ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ,എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ അഭിനയിക്കുന്നു.നടൻ സണ്ണി വെയ്ൻ,സിദ്ധാർത്ഥ് ആനന്ദ് കുമാർ, വിക്രം മെഹ്റ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.