‘ആ വിഗ്ഗ് കാരണം ഞാനൊത്തിരി കഷ്ടപ്പെട്ടു’; മഹാവീര്യര്‍ ഷൂട്ടിങ് അനുഭവങ്ങളുമായി നിവിന്‍ പോളി

നിവിന്‍ പോളി നായകനെയെത്തുന്ന മഹാവീര്യര്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. എബ്രിഡ് ഷൈന്‍ നിവിന്‍ പോളി കൂട്ടുകെട്ടിലെത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ആസിഫ് അലിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്ലറിനും ക്യാരക്ടര്‍ പോസ്റ്ററിനുമെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിച്ചത്. കൂടാതെ ഇന്ത്യന്‍ ചിത്രങ്ങളുടെ ഐഎംഡിബി ലിസ്റ്റില്‍ മഹാവീര്യര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.

നിവിന്‍ പോളി ഒരു സന്യാസവേഷമാണ് കൈകാര്യം ചെയ്യുന്നത്. ക്യാരക്ടറിന് വേണ്ടി ജഡ പിടിച്ച മുടിയും സന്യാസ വേഷവുമാണ് നിവിന്‍ ഉപയോഗിക്കുന്നത്.
ഇപ്പോഴിതാ മഹാവീര്യറിന്റെ ഷൂട്ടിങ് സമയത്തെ ചില രസകരമായ കാര്യങ്ങള്‍ തുറന്നു പറയുകയാണ് നിവിന്‍ പോളി. ചിത്രത്തില്‍ നിവിന്‍ പോളി ഒരു സന്യാസവേഷമാണ് കൈകാര്യം ചെയ്യുന്നത്. ക്യാരക്ടറിന് വേണ്ടി ജഡ പിടിച്ച മുടിയും സന്യാസ വേഷവുമാണ് നിവിന്‍ ഉപയോഗിച്ചത്. ഷൂട്ടിങ് സമയത്ത് നിവിന്‍ ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നുവെന്ന് പല അഭിമുഖങ്ങളിലും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ വിഗ് കാരണം കാരവാന്‍ മാറ്റേണ്ടി വന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് നിവിന്‍ പോളി.

ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നതിനാല്‍ ആദ്യം എടുത്ത കാരവാന്‍ മാറ്റേണ്ടി വന്നുവെന്നാണ് നിവിന്‍ പറഞ്ഞത്. ‘ആ വിഗിന് നല്ല ഹൈറ്റ് ഉണ്ടായിരുന്നു. അതെ പോലെ തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നു. ഇത് ഒരിക്കല്‍ ഫിക്‌സ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ പാക്കപ്പ് പറയുമ്പോഴേ അഴിക്കാന്‍ പറ്റുള്ളൂ. അല്ലാതെ അഴിച്ച് വെക്കാന്‍ പറ്റില്ല. ഇടക്ക് ഇടക്ക് ഷോട്ടും ഉണ്ടാവുമല്ലോ. ആദ്യം എടുത്ത കാരവാന്റെ ഉള്ളില്‍ ഹൈറ്റ് കുറവായിരുന്നു. അപ്പോള്‍ കുനിഞ്ഞ് നടക്കണമായിരുന്നു. അതുകൊണ്ട് തന്നെ ഹൈറ്റ് ഉള്ള കാരവാന്‍ വേറെ എടുക്കേണ്ടിവന്നു’ എന്നായിരുന്നു നിവിന്റെ വാക്കുകള്‍.

ആ കോസ്റ്റിയൂമിന് ഒരുപാട് ലയേഴ്സ് ഉണ്ടായിരുന്നുവെന്നും ജഡ പോലത്തെ വിഗ് ആയതുകൊണ്ട് തന്നെ നല്ല വെയിറ്റും ഉണ്ടായിരുന്നെന്നും നിവിന്‍ പറയുന്നു. അതിനാല്‍ അത് തലയില്‍ വെക്കാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഷൂട്ടിന്റെ സമയത്ത് ആണെങ്കില്‍ നല്ല ചൂടുമുണ്ടായിരുന്നുവെന്നും നിവിന്‍ പോളി വ്യക്തമാക്കി.

 

 

 

 

 

Previous article‘ഈ വിഗ്ഗ് എത്ര രൂപ ആകും ചേട്ടാ’! ആരാധകന്റെ സംശയം തീര്‍ത്ത് നല്‍കി മനോജ് കെ ജയന്‍
Next article‘നിവിന്‍ പോളി അജു വര്‍ഗീസ് കൂട്ടുകെട്ട് എന്തുകൊണ്ട് തന്റെ സിനിമകളിലില്ല’; തുറന്നുപറഞ്ഞ് എബ്രിഡ് ഷൈന്‍