Film News

‘അത് എന്റെ ഇഷ്ടമാണ്, കഥാപാത്രം ആവശ്യപ്പെടുന്നത് പോലെ വരാം’; ബോഡി ഷെയിമിങ്ങിനെതിരെ നിവിന്‍ പോളി

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘മഹാവീര്യര്‍’. ടൈം ട്രാവലും ഫാന്റസിയും മുഖ്യപ്രമേയമാകുന്ന ചിത്രത്തില്‍ ആസിഫ് അലിയും നിവിന്‍ പോളിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷനിടെ തനിക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന
ബോഡി ഷെയിമിങ്ങിനോട് പ്രതികരിക്കുകയാണ് നിവിന്‍ പോളി. ബോഡി ഷെയിമിങ്ങ് അതിന്റെ വഴിക്ക് നടക്കെട്ടെ എന്നും കഥാപാത്രം ആവശപ്പെടുന്ന പോലെ ശരീരം വരുമെന്നും, തന്റെ ഇഷ്ടമാണല്ലോ എങ്ങനെ ഇരിക്കണമെന്നതും എന്നാണ് നിവിന്‍ പോളി പറഞ്ഞത്.

‘ബോഡി ഷെയിമിങ് അതിന്റെ വഴിക്ക് നടക്കട്ടെ, നമ്മുടെ ഇഷ്ടമാണല്ലോ ശരീരം എങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കുന്നത്. ചെയ്യുന്ന കഥാപാത്രങ്ങള്‍ ആവശ്യപ്പെടുന്നത് പോലെ എങ്ങനെ വേണമെങ്കിലും വരാം. ഇതുവരെ ചെയ്ത സിനിമകള്‍ ഇത്തരത്തില്‍ ഫിറ്റ് ആയി ഇരിക്കുന്നത് ഡിമാന്റ് ചെയ്യുന്ന സിനിമകളല്ലായിരുന്നു. പക്ഷെ ഇനി വരുന്ന ചിത്രങ്ങള്‍ ഫിറ്റ്നെസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനി അങ്ങോട്ട്.’ എന്നാണ് നിവിന്‍ പോളി പറഞ്ഞത്. സമൂഹ മാധ്യമങ്ങളില്‍ നടക്കുന്ന ബോഡി ഷെയിമിങ്ങിനെ എങ്ങനെ മറികടന്നു എന്ന ചോദ്യത്തിനായിരുന്നു നിവിന്റെ മറുപടി.

അമ്മാവനെപ്പോലെയുണ്ട്, വെള്ളത്തിലിട്ട കടല പോലെയായല്ലോ, വീപ്പക്കുറ്റി പോലുണ്ട് തുടങ്ങി നിരവധി ബോഡിഷെയ്മിങ്ങിന് നിവിന്‍ ഇരയായിരുന്നു. എന്തായാലും നിവിന്റെ പ്രതികരണം വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ്.

1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. എമുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് ചിത്രം. എബ്രിഡ് ഷൈന്‍ തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സ്, ഇന്ത്യന്‍ മൂവി മേക്കര്‍സ് എന്നീ ബാനറുകളില്‍ നിവിന്‍ പോളി, പി എസ് ഷംനാസ് എന്നിവര്‍ ചേര്‍ന്നാണ് മഹാവീര്യറിന്റെ നിര്‍മ്മാണം. ലാല്‍, ലാലു അലക്‌സ്, സിദ്ദിഖ്, ഷാന്‍വി ശ്രീവാസ്തവ, വിജയ് മേനോന്‍, മേജര്‍ രവി, മല്ലിക സുകുമാരന്‍, സുധീര്‍ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീര്‍ പറവൂര്‍, കലാഭവന്‍ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം ജൂലൈ 21 പ്രദര്‍ശനത്തിനെത്തും. തുറമുഖമാണ് റിലീസിന് തയ്യാറെടുക്കുന്ന നിവിന്‍ പോളിയുടെ മറ്റൊരു സിനിമ. രാജീവ് രവിയാണ് ഇതിന്റെ സംവിധായകന്‍.

 

Recent Posts

ഡിസംബർ ഒന്നിന് ഉറപ്പായും ‘ഗോൾഡ്’ എത്തും; സെൻസറിംഗ് വിവരങ്ങൾ പുറത്ത്

പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഗോൾഡ്'.ഡിസംബർ ഒന്നിനി സിനിമ പ്രദർശനത്തിനെത്തും.ഗോൾഡിനായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയിട്ട്…

32 mins ago

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണ് ‘പെണ്ണും പൊറാട്ടും’; പ്രഖ്യാപനവുമായി രാജേഷ് മാധവ്

ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് യുവനടന്‍ രാജേഷ് മാധവന്‍. 'ന്നാ താന്‍ കേസ് കൊട് 'എന്ന ചിത്രത്തിലെ പ്രകടനത്തോടെ…

11 hours ago

‘പറന്നേ പോകുന്നേ..’ പ്രിയ വാര്യരുടെ 4 ഇയേഴ്‌സിലെ വീഡിയോ ഗാനം

രഞ്ജിത്ത് ശങ്കര്‍ ചിത്രം ഫോര്‍ ഇയേര്‍സിലെ വീഡിയോ ഗാനം പുറത്തുവിട്ടു. പ്രിയാവാര്യരും സര്‍ജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിലെ…

13 hours ago