ഡിജോ ജോസ് ആന്റണിയുടെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാവുന്നു?

ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയിൽ നിവിൻ പോളി നായകനാവുന്നു എന്നവാർത്തകളാണ് സിനിമവേഖലയിൽ നിന്നെത്തുന്നത്. ഏപ്രിലോടെസിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്ത. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്…

ഡിജോ ജോസ് ആന്റണിയുടെ പുതിയ സിനിമയിൽ നിവിൻ പോളി നായകനാവുന്നു എന്നവാർത്തകളാണ് സിനിമവേഖലയിൽ നിന്നെത്തുന്നത്. ഏപ്രിലോടെസിനിമയുടെ ചിത്രീകരണം ആരംഭിക്കാനാണ് നിർമ്മാതാക്കൾ പദ്ധതിയിടുന്നത് എന്നാണ് പുറത്ത് വരുന്ന വാർത്ത. ഷാരിസ് മുഹമ്മദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് സിനിമ നിർമ്മിക്കുന്നത്.

ഡിജോ ജോസ് ആന്റണി ഒടുവിൽ സംവിധാനം ചെയ്ത സിനിമ ജനഗണമന ആയിരുന്നു. പൃഥിരാജ് നായകനായ സിനിമ ബ്ലോക്ക്ബസ്റ്റർ ഹിറ്റായിരുന്നു. അതേസമയം, എൻപി 42 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ഹനീഫ് അദേനി ചിത്രത്തിലാണ് നിവിൻ പോളി ഇപ്പോൾ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അതിവേഗം പുരോഗമിക്കുകയാണ്.

വിനയ് ഫോർട്ട്, മമിത ബൈജു, ജാഫർ ഇടുക്കി, ആർഷ ചാന്ദിനി ബൈജു, വിജിലീഷ് എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. പ്രധാനമായും യുഎഇയിൽ ചിത്രീകരിക്കാൻ പദ്ധതിയിട്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു തണ്ടാശ്ശേരിയും സംഗീതസംവിധാനം മേിഥുൻ മുകുന്ദൻ നിർവ്വഹിക്കുന്നു.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത സാറ്റർഡേ നൈറ്റ് എന്ന ചിത്രത്തിലാണ് നിവിൻ പോളി അവസാനമായിഅഭിനയിച്ചത്. തമിഴ് ചിത്രം ഏഴ് കടൽ ഏഴ് മലൈ ,താരം എന്നിവയാണ് നിവിന്റെ റിലീസിനായി കാത്തിരിക്കുന്നു സിനിമകൾ