‘ഞാനും പിന്നൊരു ഞാനും’ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി രാജസേനന്റെ തിരിച്ചുവരവ് !!!

അഞ്ച് വര്‍ഷത്തിന് ശേഷം സംവിധായകന്‍ രാജസേനന്‍ മലയാള സിനിമയിലേക്ക് ‘ഞാനും പിന്നൊരു ഞാനും’ ചിത്രവുമായി തിരിച്ചെത്തുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഞാനും പിന്നൊരു ഞാനും’ സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു.…

അഞ്ച് വര്‍ഷത്തിന് ശേഷം സംവിധായകന്‍ രാജസേനന്‍ മലയാള സിനിമയിലേക്ക് ‘ഞാനും പിന്നൊരു ഞാനും’ ചിത്രവുമായി തിരിച്ചെത്തുന്നു. ‘ഞാനും പിന്നൊരു ഞാനും’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ഞാനും പിന്നൊരു ഞാനും’ സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നു. ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും രാജസേനനാണ്. ഇന്ദ്രന്‍സും രാജസേനനുമാണ് ചിത്രത്തിലെ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സുധീര്‍ കരമന, ജോയ് മാത്യൂ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാവുന്നു.
ക്ലാപിന്‍ മൂവി മേക്കേഴ്സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഹണം
സാംലാല്‍ പി തോമസ് ആണ്. സംഗീത സംവിധാനം എം ജയചന്ദ്രനാണ്.

‘പുതിയ ഒരു സിനിമയുമായി ഞാന്‍… അനുഗ്രഹവും പ്രോത്സാഹനവും വേണം’, ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് രാജസേനന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ കഥ. തുളസീധര കൈമളായി രാജസേനന്‍ തന്നെയാണ് എത്തുന്നത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പരമേശ്വരനായിട്ട് ഇന്ദ്രന്‍സ് എത്തുന്നു. തുളസീധര കൈമളിന്റെ വലംകൈയായ രഘു എന്ന കഥാപാത്രമായി സുധീര്‍ കരമനയും അമ്മാവന്‍ ഉണ്ണികൃഷ്ണ കൈമളായി ജോയ് മാത്യുവുമാണ് എത്തുന്നത്.