‘മുത്തേ ഇന്നെൻ കണ്ണിൽ’; എങ്കിലും ചന്ദ്രികേയിലെ മനോഹര ഗാനം കാണാം!

സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും സൈജുക്കുറുപ്പും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ സിനിമയാണ് എങ്കിലും ചന്ദ്രികേ. സിനിമയിലെ ലിറിക്കൽ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.’മുത്തേ ഇന്നെൻ കണ്ണിൽ പുഞ്ചിരി മുത്തുകൾ വിതറണതാരാണ്’ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയത്.

വിനായക് ശശികുമാർ വരികൾ എഴുതിയ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ഇഫ്തിയാണ്. അരവിന്ദ് വോണുഗോപാൽ ആണ് ഈ മനോഹര മെലഡി ഗാനം ആലപിച്ചിരിക്കുന്നത്.നവാഗതനായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന സിനിമയാണ് എങ്കിലും ചന്ദ്രികേ.സംവിധായകൻ ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.


നിരഞ്ജന അനൂപാണ് ചന്ദ്രിക’ എന്ന ടൈറ്റിൽ റോളിലെത്തുന്നത്. തൻവി റാം, അഭിരാം രാധാകൃഷ്ണൻ എന്നിവരും സിനിമയിലുണ്ട്.ഒരു കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന സിനിമ ഫെബ്രുവരി 10ന് ചിത്രം തിയറ്ററുകളിൽ എത്തും. ജിതിൻ സ്റ്റാൻസിലോസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. ലിജോ പോൾ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

 

 

Previous articleവിജയ് ചിത്രം വാരിശിന്റെ ഒടിടി റിലീസി തീയതി ഇതാണ്!!
Next articleതന്റെ ചിത്രവും പേരും ശബ്ദവും അനുമതിയില്ലാതെ ഉപയോഗിക്കരുത്!! കര്‍ശന നടപടിയെന്ന് രജനീകാന്ത്