‘അങ്ങനെയാണെങ്കില്‍ എന്നെ കൊല്ലുവോ? അവതാരകന്റെ ചോദ്യത്തിന് മാസ് മറുപടിയുമായി ഗായത്രി

തുടര്‍ച്ചയായി മൂന്നോ നാലോ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ താരങ്ങളെ ചുറ്റിപറ്റി ഗോസിപ്പുകള്‍ ഉടലെടുക്കാറുണ്ട്. അങ്ങനെ ഒരു അഭിമുഖത്തിനിടെ ഗായത്രി ശങ്കറിനോട് അവതാരകന്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രമായ ന്നാ…

തുടര്‍ച്ചയായി മൂന്നോ നാലോ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചാല്‍ താരങ്ങളെ ചുറ്റിപറ്റി ഗോസിപ്പുകള്‍ ഉടലെടുക്കാറുണ്ട്. അങ്ങനെ ഒരു അഭിമുഖത്തിനിടെ ഗായത്രി ശങ്കറിനോട് അവതാരകന്‍ ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പുതിയ ചിത്രമായ ന്നാ താന്‍ കേസ് കൊട് എന്ന ചിത്രവുമായി ബന്ധപ്പെട്ട പ്രമോഷനിടെയായിരുന്നു സംഭവം.

കുഞ്ചാക്കോ ബോബനോടൊപ്പം അഭിമുഖത്തില്‍ പങ്കെടുത്ത ചിത്രത്തിലെ നായിക ഗായത്രി ശങ്കറിനോട് അവതാരകന്‍, തുടരെ തുടരെ വിജയ് സേതുപതിക്കൊപ്പം ചിത്രം ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. ചോദ്യത്തിന്റെ ശൈലി മനസ്സിലാകാത്ത നടി അതിന് സാധാരണ നല്‍കാറുള്ള മറുപടി നല്‍കുകയായിരുന്നു. എന്നാല്‍ അവതാരകന്‍ ആ ഉത്തരത്തില്‍ സംതൃപ്തനായിരുന്നില്ല.

ഈ സമയം ഇടപ്പെട്ട കുഞ്ചാക്കോ ബോബന്‍ അവതാരകന്റെ ചോദ്യത്തിന്റെ അര്‍ത്ഥം ഒറ്റ വാക്യത്തില്‍ നടിക്ക് പറഞ്ഞ് മനസ്സിലാക്കി കൊടുത്തു. ‘പുള്ളിക്കാരന്‍ ചോദിച്ചത് എന്താണെന്ന് വെച്ചാല്‍ നിങ്ങള്‍ കല്യാണം കഴിക്കുമോ എന്നാണ്’ കുഞ്ചാക്കോ ബോബന്‍ ഗായത്രിയോടായി പറഞ്ഞു. ഇതു കേട്ട നടി സേതുപതി നേരത്തെ തന്നെ വിവാഹിതനാണെന്ന് അവതാരകനെ ബോധിപ്പിച്ചു. നമ്മള്‍ കണ്ട കൂടുതല്‍ സിനിമകളിലും അങ്ങനെയൊരു കോമ്പോയാണ് കണ്ടത്. അതിനാലാണ് ചോദിച്ചതെന്ന് അവതാരകന്‍ പറഞ്ഞു, അങ്ങനെയാണെങ്കില്‍ വിക്രമില്‍ എന്നെ കൊന്നതു പോലെയാണെങ്കില്‍ അടുത്ത അഭിമുഖത്തില്‍ എന്നെ കൊല്ലുവോയെന്ന് ചോദിക്കുമോയെന്നായിരുന്നു ഗായത്രിയുടെ ചോദ്യം.

‘ന്നാ താന്‍ കേസ് കൊട്’ സിനിമയിലെ ദേവദൂതര്‍ പാടി എന്ന വീഡിയോ ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.