‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ ശ്രദ്ധേയമായി പുതിയ പോസ്റ്റര്‍

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. റിലീസിന് മുന്നോടിയായുള്ള പോസ്റ്ററിലെ പരസ്യവാചകം കാരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും അതോടൊപ്പം വിവാദത്തിലാകുകയും ചെയ്തിരുന്നു ചിത്രം. തിയറ്ററുകളിലേക്കുള്ള വഴിയില്‍…

കുഞ്ചാക്കോ ബോബന്‍ പ്രധാന വേഷത്തിലെത്തിയ ന്നാ താന്‍ കേസ് കൊട് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് നേടുന്നത്. റിലീസിന് മുന്നോടിയായുള്ള പോസ്റ്ററിലെ പരസ്യവാചകം കാരണം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റുകയും അതോടൊപ്പം വിവാദത്തിലാകുകയും ചെയ്തിരുന്നു ചിത്രം.

തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നായിരുന്നു വാചകം. കേരളത്തിലെ റോഡുകളിലെ കുഴി ചര്‍ച്ചയായിരിക്കുന്ന സാഹചര്യത്തിലാണ് ഈ പരസ്യവാചകം ചര്‍ച്ചയും വിവാദവുമൊക്കെയായിത്.

ഇപ്പോഴിതാ സിനിമയുടെ യുകെ, അയര്‍ലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററാണ് ശ്രദ്ധേയമാകുന്നത്. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ, എന്നാലും വന്നേക്കണേ’ എന്നാണ് പോസ്റ്ററിലെ പരസ്യവാചകം. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം 25 കോടി കലക്ഷന്‍ നേടി മുന്നേറുകയാണ്.