ഔസേപ്പച്ചനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു ചാക്കോച്ചന്‍; വികാര ഭരിത നിമിഷങ്ങള്‍

മലയാളികളുടെ റൊമാന്റിക് ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. എന്നാല്‍ തനിക്ക് എല്ലാത്തരം വേഷങ്ങളും കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്ന് തെളിയിച്ചയാളാണ് ചാക്കോച്ചന്‍. അതിനുദാഹരണമാണ് താരത്തിന്റെ പുതിയ ചിത്രം ന്നാ താന്‍ കേസ് കൊട് ചിത്രത്തിലെ വേഷം. ചിത്രത്തിലെ പാട്ട് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.

ഇപ്പോഴിതാ ചാക്കോച്ചന്റെ മറ്റൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ന്നാ താന്‍ കേസ് കൊട് ചിത്രത്തിന്റെ പ്രമോഷനുമായി ലുലു മാളിലെത്തിയ ചാക്കോച്ചന്‍ വികാരഭരിതനാവുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പരിപാടിയില്‍ സംസാരിക്കുന്നതിനിടെ വികാരഭരിതനായ ചാക്കോച്ചന് വാക്കുകളിടറി, താരം സംഗീത സംവിധായകന്‍ ഔസേപ്പച്ചനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. 25 വര്‍ഷങ്ങളായി പ്രേക്ഷകര്‍ തരുന്ന സ്‌നേഹത്തിന് നന്ദി പറഞ്ഞ താരം താന്‍ അഭിനയത്തിനുള്ള മാറ്റങ്ങള്‍ക്കുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്ന് പറഞ്ഞു. നിങ്ങള്‍ തന്നെ പ്രോത്സാഹനം എല്ലാ അര്‍ത്ഥത്തിലും തിരിച്ചു തരാനായുള്ള ശ്രമത്തിലാണ് താനെന്നും പറഞ്ഞു. ഈയവസരത്തില്‍ തന്റെ ആദ്യ സിനിമയ്ക്ക് സംഗീതം നല്‍കിയ ഔസേപ്പച്ചന്‍ സാറിനും നന്ദി പറഞ്ഞു താരം.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറില്‍ പ്രശസ്ത നിര്‍മ്മാതാവ് സന്തോഷ്. ടി. കുരുവിള നിര്‍മ്മാണവും കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴില്‍ കുഞ്ചാക്കോ ബോബന്‍ സഹനിര്‍മ്മാണവും നിര്‍വഹിച്ച ചിത്രത്തിന്റെ മറ്റൊരു സഹനിര്‍മ്മാതാവ് ഷെറിന്‍ റേച്ചല്‍ സന്തോഷാണ്.

Previous articleചാക്കോച്ചന്റെ വൈറൽ ഡാൻസിന് ചുവടുവെച്ച് മഞ്ജുവാര്യർ !!
Next articleഅച്ഛന്റെ സിനിമ കാണാൻ അമ്മയുടെ കൂടെ ഇസഹാക്ക് തിയേറ്ററിൽ എത്തിയപ്പോൾ !!