‘മൂന്നുദിവസം കോടതി അടിച്ചുവാരണം…’ ജഡ്ജിയെ മുണ്ട്‌പൊക്കി കാണിച്ച് ‘കൊഴുമ്മല്‍ രാജീവന്‍’

ദേവദൂതര്‍ പാട്ടിന് കുഞ്ചാക്കോ ബോബന്റെ തകര്‍പ്പന്‍ ഡാന്‍സ് വൈറലായിരുന്നു. അതോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. ഇപ്പോഴിതാ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലറും
പുറത്ത് വന്നിരിക്കുകയാണ്. 123 മ്യൂസിക്സ് ആണ് ട്രെയ്ലര്‍ പുറത്തുവിട്ടത്.

ആരാധകരെ നിരാശരാക്കാതെ ചാക്കോച്ചന്റെ ചുവടുകള്‍ പോലെ രസകരമായി തന്നെയാണ് ചിത്രത്തിന്റെ ട്രെയ്ലറും എത്തിയിരിക്കുന്നത്. രാഷ്ട്രീയ പ്രവര്‍ത്തകരെ വിമര്‍ശിക്കുകയും സാധാരണക്കാരുടെ പ്രശ്നങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതാവും ചിത്രമെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതേസമയം ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും.

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് ചാക്കോച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും കണ്ണൂര്‍ സ്‌ലാങ്ങിലുള്ള സംസാരവുമാണ്. ‘കൊഴുമ്മല്‍ രാജീവന്‍’ അഥവാ ‘അംബാസ് രാജീവന്‍’ എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ കഥാപാത്രത്തിന്റെ പേര്. ‘വിക്രം, സൂപ്പര്‍ ഡീലക്‌സ്’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തമിഴ് താരം ഗായത്രി ശങ്കര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Previous article‘പ്ലസ് വണ്‍’ സ്‌കൂള്‍ കാല ചിത്രവുമായി വീണ്ടും അനു സിതാര
Next article‘പാര്‍ത്ത മുതള്‍ നാളെ’… പാടിത്തകര്‍ത്ത് ബാബു ആന്റണിയും ഇവാന്‍ജനിയയും