ഈ ചെറുപ്പക്കാരന്റെ മനസ്സിനെ ആരും കാണാതെ പോകരുത്. - മലയാളം ന്യൂസ് പോർട്ടൽ
News

ഈ ചെറുപ്പക്കാരന്റെ മനസ്സിനെ ആരും കാണാതെ പോകരുത്.

വൈകല്യങ്ങളെ മറന്ന് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്ന ശ്യാമിനെ എത്ര അഭിനന്ദിച്ചാലും അത് കുറഞ്ഞ് പോകും. ശരീരത്തില്‍ 14 ശസ്ത്രക്രിയ നടത്തി ഡയാലിസിസിന് തയ്യാറെടുക്കുന്ന ശ്യാം നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പരക്കുന്നത്. തന്റെ വൈകല്യങ്ങളെ മറന്നാണ്  ശ്യാം മറ്റുള്ളവർക്കുവേണ്ടി പ്രേവര്തിക്കുന്നത്. മഴക്കെടുതി മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എത്തിയത് സംസ്ഥാനത്തിനകത്തു നിന്നും പുറത്തുനിന്നുമായി നിരവധി പേരാണ്. എല്ലാവരും തങ്ങള്‍ക്കാവുന്ന വിധം സഹായങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. കൃത്രിമ കാലുപയോഗിച്ച്‌ തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് ആവശ്യമായ സാധനങ്ങള്‍ കയറ്റി അയയ്ക്കുന്ന ശ്യാംകുമാറിന്റെ പ്രവര്‍ത്തി സോഷ്യല്‍മീഡിയയില്‍ കൈയ്യടി വാങ്ങിയിരുന്നു.


ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകള്‍. എന്നാല്‍ ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്ബില്‍ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം.  വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാല്‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങള്‍ക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്കുള്ള വിഭവ സമാഹരണ കേന്ദ്രത്തിലെ ശ്യാമിന്റെ സേവനങ്ങളെ കുറിച്ച വാര്‍ത്തകള്‍ ശ്രദ്ധയില്‍പെട്ട ആരോഗ്യമന്ത്രി വേഗത്തില്‍ ഇടപെടുകയായിരുന്നു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കും. ശസ്ത്രക്രിയ ആവശ്യമാകുന്ന മുറക്ക് അതും സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Join Our WhatsApp Group

Trending

To Top
Don`t copy text!