രമേശ് പിഷാരടിയുടെ സിനിമയ്ക്ക് വേടന്റെ വക ഒരു സമ്മാനം..!!

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് രമേശ് പിഷാരടി. സ്റ്റാന്‍ഡ് അപ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച പിഷാരടി പിന്നീട് സിനിമാ രംഗത്ത് നായകനായും സംവിധായകനായും പാട്ടുകാരനും ആയെല്ലാം മാറി.…

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടനാണ് രമേശ് പിഷാരടി. സ്റ്റാന്‍ഡ് അപ് കൊമേഡിയനായി തന്റെ കരിയര്‍ ആരംഭിച്ച പിഷാരടി പിന്നീട് സിനിമാ രംഗത്ത് നായകനായും സംവിധായകനായും പാട്ടുകാരനും ആയെല്ലാം മാറി. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങളാണ് പുറത്ത് വരുന്നത്. രമേശ് പിഷാരടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നോ വേ ഔട്ട്.

ഈ മാസം 22ന് ആണ് ചിത്രം തീയറ്ററുകളിലേക്ക് എത്തുക. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തുന്നതായിരുന്നു. കൊറോണയും ലോക്കഡൗണും പശ്ചാത്തലമായി ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി മലയാളം റാപ്പര്‍ വേടന്‍ ഒരുക്കിയ സമ്മാനത്തെ കുറിച്ചുള്ള വിശേഷമാണ് ഇപ്പോള്‍ രമേശ് പിഷാരടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Ramesh Pisharody (@rameshpisharody)

നോ വേ ഔട്ട് എന്ന് സിനിമയ്ക്ക് വേണ്ടി വേടന്‍ ഒരുക്കിയ റാപ്പ് സോംഗിന്റെ വീഡിയോ ആണ് രമേശ് പിഷാരടി പങ്കുവെച്ചിരിക്കുന്നത്. മരണത്തിന്‍ നിറം എന്ന പാട്ടാണ് വേടന്‍ ഈ സിനിമയ്ക്ക് വേണ്ടി ഒരിക്കിയിരിക്കുന്നത്. സിനിമയുടെ പ്രോമോ സോംഗ് ആണ് ഇത്. പാട്ടിന്റെ വീഡിയോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടുണ്ട്.. അതേസമയം, നോ വേ ഔട്ട് എന്ന സിനിമ വളരെ ആകാംക്ഷയോടെ നോക്കി കാണുകയാണ് മലയാളി സിനിമാ പ്രേമികള്‍.

ചിത്രത്തില്‍ രമേശ് പിഷാരടിയുടെ പുതിയ ഗെറ്റപ്പ് തന്നെയാണ് കാണികളെ സ്വാധീനിക്കുന്നത്. വളരെ സീരിയസ് ആയിട്ടുള്ള വേഷത്തിലാണ് താരം ഈ സിനിമയില്‍ എത്തുന്നത്. മാത്രമല്ല കേരളത്തില്‍ ഉള്‍പ്പെടെ സിനിമാ പ്രേമികള്‍ എല്ലാം കെ.ജി.എഫ് തരംഗം ആഘോഷിക്കുന്നതിന് ഇടയ്ക്കാണ് ഈ സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. വളരെ പ്രതീക്ഷയോടെ തന്നെയാണ് രമേശ് പിഷാരടിയുടെ ഈ സിനിമയ്ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്.