കുടുംബവിളക്കിലെ പ്രതീഷിനു വിവാഹം, വധു ആരെന്ന് അറിയണ്ടേ! - മലയാളം ന്യൂസ് പോർട്ടൽ
Film News

കുടുംബവിളക്കിലെ പ്രതീഷിനു വിവാഹം, വധു ആരെന്ന് അറിയണ്ടേ!

കുട്ടിമണി എന്ന പരമ്പരയിൽ കൂടി അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നൂബിൻ ജോണി. വർഷങ്ങൾ കൊണ്ട് മോഡലിംഗ് രംഗത്ത് സജീവമായ നൂബിൻ മോഡലിങ്ങിൽ കൂടിയാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. നിയമ പഠനം പൂർത്തിയാക്കിയ നൂബിന് ഒരു വക്കീൽ കൂടിയാണ് ഇപ്പോൾ. കുട്ടിമണിക്ക് ശേഷം സ്വാതി നക്ഷത്രം ചോതി, തട്ടിം മുട്ടി എന്നീ പരമ്പരകളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കിൽ അഭിനയിക്കാൻ എത്തിയതോടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ നിരവധി ആരാധകർ ആണ് നൂബിന് ഉള്ളത്. വളരെ ശ്രദ്ധേയമായ വേഷത്തിൽ ആണ് നൂബിൻ പരമ്പരയിൽ എത്തുന്നത്. ഇപ്പോഴിതാ നൂബിനെ കുറിച്ചുള്ള ഒരു വാർത്തയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. നൂബിൻ വിവാഹിതനാകാൻ പോകുന്നു എന്നാണ് വാർത്തകൾ വരുന്നത്. കുടുംബവിളക്കിലെ താരങ്ങൾ തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണു നൂബിന്റെ പ്രണയം സഫലമാകാൻ പോകുന്നത്. വധു ഡോക്ടർ ആണ്. എന്നാൽ വധുവിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. നൂബിന്റെ വിവാഹാഘോഷങ്ങളെ കുറിച്ചുള്ള ചർച്ചകൾ കുടുംബവിളക്കിലെ താരങ്ങൾ നടത്തിയതോടെയാണ് നൂബിന്റെ വിവാഹക്കാര്യം ആരാധകരും അറിയുന്നത്. ചന്തം ചാർത്ത് ചടങ്ങിനെ പറ്റിയാണ് ഇവർ സംസാരിച്ചത്. വിവാഹം ഉടനെ തന്നെ ഉണ്ടെന്നും താരങ്ങൾ പറഞ്ഞു.

മികച്ച റെറ്റിങ്ങോടെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന ടെലിവിഷൻ പരമ്പരയാണ് കുടുംബവിളക്ക്. സംപ്രേക്ഷണം ചെയ്യാൻ തുടങ്ങിയ സമയം മുതൽ തന്നെ റേറ്റിങ്ങിൽ മുൻപന്തിയിൽ ആണ് പരമ്പര സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാൽ പരമ്പരയുടെ പ്രമേയം പല പ്രേക്ഷകർക്കും ദഹിക്കുന്നില്ല. നടി മീര വാസുദേവാണ് പരമ്പരയിൽ സുമിത്ര എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരമ്പരയുടെ തുടക്ക സമയത്ത് മികച്ച അഭിപ്രായം ആയിരുന്നു സീരിയൽ നേടിയത്. എന്നാൽ പരമ്പര പുരോഗമിക്കുന്നതിനനുസരിച്ചു വിമർശനങ്ങളും ഉയരുന്നുണ്ട്. ഇപ്പോഴിതാ കേരളത്തിൽ വീണ്ടും കൊറോണ രൂക്ഷമായതോടെ സീരിയലുകളുടെയല്ലാം ഷൂട്ടിങ്ങുകൾ വീണ്ടും നിർത്തി വെച്ചിരിക്കുകയാണ്.

Trending

To Top