തെലുങ് സിനിമയിലെ ഹോട്ട് രംഗങ്ങളെ കുറിച്ച് തന്റെ അനുഭവം തുറന്ന് പറഞ്ഞു നൂറിൻ!

സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ്…

Noorin Shereef about telungu movie

സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു. നൂറിൻ അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്. മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.noorin-shereef_15

ഇപ്പോൾ അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നൂറിൻ. നൂറിന്റെ വാക്കുകൾ ഇങ്ങനെ, ചെറുപ്പം മുതൽ തന്നെ ഞാൻ നൃത്തം പടിക്കുന്നുണ്ടായിരുന്നു. അത് തന്നെയാണ് സിനിമയിൽ വരാൻ കാരണം ആയതും. കുട്ടികാലം മുതൽ എന്നെ നൃത്തം പഠിപ്പിക്കാനും ഓരോ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും ഉമ്മയ്ക്കായിരുന്നു താൽപ്പര്യം കൂടുതൽ. അന്നൊക്കെ വാപ്പി ഉമ്മയെ വഴക്ക് പറഞ്ഞിട്ടുണ്ട്. ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ ഞാൻ ആയിരുന്നു നായികയായി തിരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് അത് മാറ്റുകയായിരുന്നു. നിർമ്മാതാവിന്റെ അഭിപ്രായത്തെ തുടർന്ന് സംവിധായകന് പല വിട്ട് വീഴ്ചകളും നടത്തേണ്ടി വന്നിട്ടുണ്ട്. ആ ചിത്രത്തിന് ശേഷം ഞാൻ പിന്നെ പ്രിയ വാര്യരെ കണ്ടിട്ടില്ല.

തെലുങ്കിൽ അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ ഒരുപാട് സന്തോഷം തോന്നി. അടുത്തിടെ താൻ അഭിനയിച്ച ഒരു തെലുങ്ക് ചിത്രത്തിന്റെ ട്രൈലെർ പുറത്തുവന്നിരുന്നു. കുറച്ച് ഹോട്ട് രംഗങ്ങൾ ട്രെയ്ലറിൽ ഉണ്ടായിരുന്നു. അതിൽ അഭിനയിച്ചത് ഞാൻ ആയിരുന്നുവെന്ന് പലരും തെറ്റിധരിച്ചു. എന്നാൽ ആ ചിത്രത്തിൽ മറ്റൊരു നായിക കൂടി ഉണ്ടായിരുന്നു. ഭാഷ ഏതായാലും അഭിനയത്തിന് ഞാൻ ഒരു പരിമിതി വെച്ചിട്ടുണ്ട്. അത് മറികടന്നു അഭിനയിക്കാൻ ഞാൻ തയാറല്ല.