ജന്മം കൊണ്ട് മാത്രം മുസ്ലിം ആയത് കൊണ്ട് കാര്യം ഇല്ല, നൂറിന് നേരെ വിമർശനം!

ചങ്ക്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട…

Noorin shereef latest photos

ചങ്ക്‌സ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തി ചേർന്ന താരം ആണ് നൂറിൻ ഷെരീഫ്,ഒമർ ലുലു സംവിധാനം ചെയ്ത അദർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിന് പ്രശസ്ത ആകുന്നത്, ഇപ്പോൾ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ് നൂറിന് , നൂറിന് അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് ജന പ്രീതി നേടുന്നത്. ഇന്ന്സൗ ത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു.

മനോഹരമായ അഭിനയ മുഹൂർത്തം കൊണ്ട് പെട്ടെന്നു തന്നെ ജന ഹൃദയങ്ങളിൽ എത്താൻ നൂറിന് കഴിഞ്ഞു, ഇപ്പോൾ ഉള്ള താര നിരയിൽ ആരാധകർ ഏറെ ഉള്ള ഒരു നായികയാണ് നൂറിന്, ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകരുടെ പ്രത്യേകിച്ച് യുവാക്കളുടെ മനസ്സിൽ സ്ഥാനം പിടിക്കാൻ നൂറിന് കഴിഞ്ഞു, വശ്യമായ സൗന്ദര്യത്തിനു പുറമെ മനോഹരമായ ചിരിയാണ് എല്ലാവരും നൂറിനിൽ ഇഷ്ടപ്പെടുന്നത്.noorin-shereef_15

കഴിഞ്ഞദിവസം നൂറിൻ തന്റെ സോഷ്യൽ മീഡിയയിൽ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിനു നേരെ കുറച്ച് പേര് വിമർശനവുമായി എത്തിയിരിക്കുകയാണ്. തന്റെ വലിയ കട്ട് ഓഫിന് മുന്നിൽ നിൽക്കുന്ന ചിത്രം ആണ് നൂറിൻ പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മനോഹരമായ ഒരു അടിക്കുറിപ്പും താരം നൽകിയിട്ടുണ്ട്. ‘ഈ പടച്ചോൻ വലിയൊരു സംഭവാ ! ചില കാര്യങ്ങൾ നമ്മൾ മറന്നാലും മൂപ്പര് മറക്കൂല . സിനിമ ജീവിതം തുടങ്ങിയ സമയത്തു ഇതേ സ്ഥലത്തു നിന്ന് പൊട്ടിക്കരയേണ്ട ഒരു അവസ്ഥ ഉണ്ടായിട്ടുണ്ട് . അതിലേക്കൊന്നും ഇനി ഒരുപാട് കാട് കയറി ചിന്തിക്കുന്നില്ല . എല്ലാം നല്ലതിന് . ഇന്നിത് കണ്ടപ്പോൾ ഉണ്ടായ സന്തോഷത്തിന്റെ ഒരംശം മാത്രം ഈ വിഡിയോയിൽ  Masha Allah സ്വപ്നം കാണുക ! കട്ടക് അതിനു വേണ്ടി പണി എടുക്കുക . എന്നും ! എന്നെന്നും’ എന്നാണ് നൂറിന് ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

എന്നാൽ ഈ ചിത്രത്തിന് മോശമായ രീതിയിൽ ആണ് പലരും കമെന്റുകൾ ചെയ്തിരിക്കുന്നത്. പലരും തട്ടമിടാതെയുള്ള ചിത്രം പങ്കുവെച്ചതിനെ ചോദ്യം ചെയ്തുകൊണ്ടാണ് കമെന്റുകൾ ഇട്ടത്. പേര് കൊണ്ട് മാത്രം മുസ്‌ലി ആയത് കൊണ്ട് കാര്യം ഇല്ല, ജീവിതത്തിലും മുസ്ലിം തലമറയ്ക്കാൻ പഠിക്കണം തുടങ്ങിയ കമെന്റുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവയ്ക്കൊക്കെ മറുപടി നൽകാനും നൂറിൻ മറന്നില്ല.