സൗത്ത് ഇന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളാണ് നൂറിൻ ഷെരീഫ്, ഒമർ ലുലുവിന്റെ അടാർ ലവ് എന്ന സിനിമയിൽ കൂടി ആണ് നൂറിൻ തന്റെ അഭിനയ ജീവിതം ആരംഭിച്ചത്, അതിനു ശേഷം നിരവധി അവസരങ്ങൾ ആണ് നൂറിനെ തേടി എത്തിയത്,കന്നടയിലും തെലുങ്കിലുമായി നിരവധി സിനിമകൾ താരം ചെയ്തു.
ഇപ്പോൾ തന്റെ പുതിയ ബിസിനസ് സംരംഭവുമായി നൂറിൻ എത്തിയിരിക്കുകയാണ്, ആദ്യമായിട്ടാണ് നൂറിന് ബിസിനസ് രംഗത്തേക്ക് എത്തുന്നത്, സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള വസ്ത്രങ്ങളുടെ ഓൺലൈൻ ഷോപ്പിങ് ആണ് നൂറിൻ ആരംഭിച്ചിരിക്കുന്നത്.
നസ്നൂർ എന്നാണ് നൂറിന്റെ ഓൺലൈൻ ഷോപിങ്ങിന്റെ പേര്, വ്യത്യസ്തവും മനോഹരവുമായ നിരവധി കളക്ഷൻ ആണ് നോറിന് നസ്നൂറിൽ ഒരുക്കിയിരിക്കുന്നത്. മാർക്കറ്റിൽ ലഭ്യമായ എല്ലാവിധ വെറൈറ്റി ഡ്രെസ്സുകളും നസ്നൂർ വഴി ലഭ്യമാകും.
