വാരിസില്‍ ആനകളും! വിജയ് ചിത്രത്തിനെതിരെ നടപടി

വിജയ് ചിത്രം വാരിസിനെതിരെ നോട്ടീസ്. അനുമതിയില്ലാതെ ആനകളെ ഷൂട്ടിങ്ങിന് ഉപയോഗിച്ചതിനാണ് വാരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ്…

വിജയ് ചിത്രം വാരിസിനെതിരെ നോട്ടീസ്. അനുമതിയില്ലാതെ ആനകളെ ഷൂട്ടിങ്ങിന് ഉപയോഗിച്ചതിനാണ് വാരിസിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നോട്ടീസ് അയച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണം. ഇല്ലെങ്കില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

ഇന്നലെയാണ് ടീമിന് മൃഗസംരക്ഷണ വകുപ്പ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചത്. നിയമപ്രകാരം മൃഗങ്ങളെ ഷൂട്ടിങ്ങിന് ഉപയോഗിക്കുന്നതിന് മുമ്പ് അനുമതി തേടണമെന്നാണ്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഈ നിയമം ലംഘിച്ചെന്നാണ് നോട്ടീസില്‍ പറയുന്നത്.
VIjay
വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാരിസ്. ചിത്രത്തിന്റെ അണിയറയില്‍ ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. രശ്മിക മന്ഥാനയാണ് ചിത്രത്തില്‍ നായികയാവുന്നത്.