ഇതിലും ഭേദം അടിക്കാത്തതാണ്; ‘ലക്ഷക്കണക്കിന് രൂപ സര്‍ക്കാരിലേക്ക് വീണ്ടും അടക്കണം’ ലോട്ടറിയടിച്ച അന്നമ്മ

ഒരു വര്‍ഷം മുമ്പായിരുന്നു കോട്ടയം സ്വദേശി അന്നമ്മയ്ക്ക് ഭാഗ്യമിത്ര ലോട്ടറിയിലൂടെ ഒരു കോടി രൂപ അടിച്ചത്. നികുതിയുള്‍പ്പടെ അന്ന് 40 ലക്ഷം രൂപയോളം അടച്ചിരുന്നു. നികുതിയെല്ലാം തീര്‍ത്ത് 61 ലക്ഷം രൂപയോളമാണ് ഇവര്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ വീണ്ടും നികുതിയടക്കണം എന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് വന്നിരിക്കുകയാണ്. ആദായനികുതി വകുപ്പാണ് നോട്ടീസയച്ചത്.

2021 ജൂലൈയിലാണ് പാലാക്കാരി അന്നമ്മ ഭാഗ്യമിത്ര ലോട്ടറിയുടെ ഒന്നാം സമ്മാനത്തിന് അര്‍ഹയായത്. ഒരു വര്‍ഷത്തിന് ശേഷം നോട്ടീസ് കിട്ടിയതിന്റെ ഞെട്ടലിലാണ് അന്നമ്മ. ‘4.20ലക്ഷം രൂപ സര്‍ക്കാരിലേക്ക് വീണ്ടും അടക്കണം. ലോട്ടറി ഡിപ്പാര്‍ട്ട്മെന്റിലേക്ക് വിളിച്ചപ്പോള്‍ ഈ തുക അടക്കേണ്ടെന്ന് പറഞ്ഞു. ഇത് അടക്കേണ്ട പണമാണെങ്കില്‍ അടയ്ക്കാന്‍ ഞാന്‍ റെഡിയാണ്. പക്ഷെ ലോട്ടറി വിറ്റ് കിട്ടുന്നവരെ ഇതൊന്നും അറിയിക്കുന്നില്ല. എല്ലാം തീര്‍ന്ന് കഴിഞ്ഞ് ഒരു വര്‍ഷവും കഴിഞ്ഞ് ഇവര്‍ ഈ പൈസ വേണമെന്ന് പറയുന്നത്.

എവിടുന്ന് എടുത്ത് കൊടുക്കാനാണ്?. ഇത് നേരത്തെ പിടിച്ചിട്ട് തന്നാല്‍ മതി,’ ഇവരുടെ പിടുത്തം കഴിഞ്ഞിട്ട് മിച്ചമുളളത് തന്നാല്‍ മതിയെന്നാണ് അന്നമ്മ സ്വകാര്യ ചാനലിനോട് പ്രതികരിച്ചത്. പണം തന്ന് നിങ്ങള്‍ ആവശ്യത്തിന് ഉപയോഗിച്ചോ ഇതെല്ലാം ഫ്രീ കാശ് എന്ന് പറഞ്ഞതിന് ശേഷം വീണ്ടും ഇവര്‍ ആവശ്യപ്പെടുമ്‌ബോള്‍ എവിടുന്ന് കൊടുക്കാനാണ്. നിങ്ങളോട് എനിക്ക് പറയാനുളളത്. സത്യവസ്ഥ മനസിലാക്കി ജനങ്ങളെ ഒന്ന് ബോധവാന്മാരാക്കണം. ലോട്ടറി സമ്മാനം കിട്ടിയാല്‍ പെട്ടെന്ന് തീര്‍ക്കരുത് അത് സൂക്ഷിച്ച് വെക്കണം,’ സൂക്ഷിച്ച് വെച്ചിട്ട് ഇവരുടെ പിടുത്തവും വലിയും കഴിഞ്ഞിട്ട് മിച്ചമുളളതേ നമ്മള്‍ എടുത്ത് ഉപയോഗിക്കാവൂ എന്നും അന്നമ്മ പറയുന്നുണ്ട്.

Previous article‘ആ സംഭവം എനിക്ക് സഹിക്കാന്‍ പറ്റിയിട്ടില്ല, ഞാന്‍ അവരുടെ മേലുദ്യോഗസ്ഥനായിരുന്നുവെങ്കില്‍ ആ പൊലീസുകാരെ മൊത്തം തല്ലി കൊന്നേനെ’; സുരേഷ് ഗോപി
Next articleബഡ്ജറ്റിനെ കുറിച്ച് ആശങ്കയില്ല! വെറും 25 ദിവസത്തെ വരുമാനമാണ് ലെജന്‍ഡിന് മുടക്കിയത്! ശരവണന്‍